കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തികച്ചും ന്യൂ ജെൻ, തേജസ് എക്സ്പ്രസ് വരുന്നു; എൽസിഡിയും വൈഫൈയും

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ റെയില്‍വേയുടെ മുഖച്ഛായ മാറ്റിക്കൊണ്ട് തേജസ് വരുന്നു. മുംബൈയിൽ നിന്ന് ദില്ലിയിലേയ്ക്ക് ജൂൺ മുതലാണ് അത്യാധുനിക സംവിധാനങ്ങളുള്ള തേജസ് എക്സ്പ്രസ് സർവ്വീസ് ആരംഭിക്കുന്നത്. 20 കോച്ചുകളാണ് തേജസിനുള്ളത്.

ബജറ്റിലെ പ്രഖ്യാപന പ്രകാരം തേജസിന് സമാനമായ ട്രെയിൻ സർവ്വീസ് ദില്ലി- ചണ്ഡിഗഡ് റൂട്ടിലും സർവ്വീസ് ആരംഭിക്കും. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ പ്രീമിയര്‍ ക്ലാസ് ട്രെയിന്‍ എന്ന ഖ്യാതി തേജസ് എക്സ്പ്രസിന് സ്വന്തമായിരിക്കും.

 എൽസിഡി ടിവിയും വൈഫൈയും

എൽസിഡി ടിവിയും വൈഫൈയും

വൈഫൈ കണക്ഷൻ, ഓരോ സീറ്റിന് പിറകിലും എൽസിഡി ടിവി, വൈഫൈ കണക്ഷനുള്ള ഹൈഡ്ഫോൺ എന്നിവയും തേജസ് എക്സ്പ്രസിൽ ഉണ്ടായിരിക്കും. മാസികകൾ, സ്നാക്ക് ടേബിൾ, ബയോ വാക്വം ടോയ് ലറ്റ്, സെൻസറൈസ്ഡ് ടാപ്പുകൾ, ഹാൻഡ് ഡ്രൈയറുകള്‍ എന്നിവയും കോച്ചിലുണ്ടാകുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

പാചകവിദഗ്ദരുടെ ഭക്ഷണം

പാചകവിദഗ്ദരുടെ ഭക്ഷണം

പ്രശസ്തരായ പാചകവിദഗ്ദരുടെ നേതൃത്വത്തിലുള്ള പാചകശാല, കാപ്പി, ചായ എന്നിവയ്ക്ക് പ്രത്യേകം വെൻഡിംഗ് മെഷീനുകൾ എന്നിവയും തേജസ് എക്സ്പ്രസിൽ ഉണ്ടായിരിക്കും.

മെട്രോയ്ക്ക് സമാനമോ

മെട്രോയ്ക്ക് സമാനമോ

മെട്രോ ട്രെയിനുകളിലുള്ളതുപോലെ ഓട്ടോ മാറ്റിക് വാതിലുകള്‍, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ, എന്നിവയും തേജസ് എക്സ്പ്രസിൽ യാത്രക്കാരെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേയിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് 22 പുതിയ പ്രത്യേകകളാണ് ട്രെനിലുള്ളതെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പക്ഷം. പ്രത്യേക അഗ്നിശമനാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടും. രണ്ട് കോച്ചുകൾക്കിടയിലുള്ള പ്രത്യേക ഇടനാഴികള്‍ എന്നിവയും തേജസിലുണ്ടാവും.

ഡിജിറ്റൽ സംവിധാനങ്ങൾ

ഡിജിറ്റൽ സംവിധാനങ്ങൾ

വിനോദത്തിനായി ഓരോ സീറ്റുകൾക്ക് പിന്നിലും സ്ഥാപിച്ചിട്ടുള്ള എൽസിഡി ടിവി യാത്രക്കാര്‍ക്ക് സുരക്ഷ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനും കൂടിയുള്ളതാണ്. ഇതിനെല്ലാം പുറമേ ഡിജിറ്റൽ ഡെസ്റ്റിനേഷൻ ബോർഡുകൾ, ഇൻറഗ്രേറ്റഡ് ബ്രെയിൽ ഡിസ്പ്ലേ, ഇലക്ട്രോണിക് പാസഞ്ചര്‍ റിസർവേഷൻ ചാർട്ട് എന്നിവയും ഉണ്ടാകും.

 കോച്ചിൽ പ്രത്യേക ഫീച്ചറുകൾ

കോച്ചിൽ പ്രത്യേക ഫീച്ചറുകൾ

എക്സിക്യൂട്ടീവ് ക്ലാസ്, ചെയർ കാർ എന്നിവയുൾപ്പെട്ട തേജസിന്റെ കോച്ചുകളിൽ സ്മോക് ഡിറ്റക്ഷന്‍ ആൻഡ് സപ്രഷൻ എന്നിവയുള്‍പ്പെടെയുള്ള 22 പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേയ്ക്ക് സുഖകരമായ യാത്രയ്ക്കുള്ള അവസരമൊരുക്കുകയാണ് തേജസ് എക്സ്പ്രസിന്റെ ലക്ഷ്യം തന്നെ.

English summary
Soon, train passengers travelling between Mumbai and Goa will get facilities like choice cuisines curated by celebrity chefs, tea and coffee vending machines in every coach and individual LCD screens. Railways will unveil a new premier train service between Mumbai and Goa in June with state-of-the-art facilities. The 20-coach Tejas Express will also have automatic doors and secured gangways for all coaches, a first for the Indian Railways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X