Get Updates
Get notified of breaking news, exclusive insights, and must-see stories!

നികായ് ടോട്ടല്‍ നോ ഫ്രോസ്റ്റ് റെഫ്രിജെറേറ്റര്‍ യുഎഇ വിപണിയിലിറക്കി

ദുബായ്: അതിനൂതന സാങ്കേതിക വിദ്യയുമായി നികായ് ഇലക്‌ട്രോണിക്‌സ് ടോട്ടല്‍ നോഫ്രോസ്റ്റ് റെഫ്രിജറേറ്റര്‍ യുഎഇ വിപണിയില്‍ ഇറക്കി. ഒട്ടേറെ പുതുമകള്‍ സമന്വയിപ്പിച്ച നികായിയുടെ ടോട്ടല്‍ നോഫ്രോസ്റ്റ് റെഫ്രിജെറേറ്ററിന്റെ മള്‍ട്ടി എയര്‍ ഫ്‌ലോ സിസ്റ്റം ഭക്ഷണപദാര്‍ത്ഥങ്ങളെ കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

മിനുസപ്രതലമായ ടേംപേര്‍ഡ് ഗ്ലാസ്സ് കൊണ്ട് നിര്‍മിച്ചിരിക്കുന്ന ടോട്ടല്‍ നോഫ്രോസ്റ്റ് റെഫ്രിജെറേറ്ററിനെ എല്ലാ കറകളില്‍ നിന്നും സംരക്ഷിക്കുമെന്നും, ഫ്രിഡ്ജിന്റെ കൂടുതല്‍ ഉപയോഗം ഫ്രിഡ്ജിനകത്തുള്ള തണുത്ത താപനിലയില്‍ യാതൊരു കോട്ടവും തട്ടാതെ 'ഡോര്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍' സംരക്ഷിക്കുമെന്നും കമ്പനി ഉറപ്പുതരുന്നു.

fridge

ഫ്രീസറിനു പരമാവധി വിസ്താരം ഉറപ്പാക്കുന്നതിനായി ഫ്രിഡ്ജിന്റെ സവിശേഷ ഭാഗമായ 'ട്വിസ്റ്റ് ഐസ്‌മേക്കര്‍' വാതിലിനു പുറമെയാണ് ഘടിപ്പിച്ചിരിക്കുന്നത്. നികായ് 700 ലിറ്റര്‍ റെഫ്രിജറേറ്റില്‍ ഡോര്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍, ഇന്റേണല്‍ എല്‍.ഇ.ഡി ലൈറ്റിംഗ്, ട്വിസ്റ്റ് ഐസ് മേക്കര്‍, ഹ്യുമിടിറ്റി അഡ്ജസ്റ്റബിള്‍ വെജിറ്റബിള്‍ ബോക്‌സ്, 2 ലിറ്റര്‍ ബോട്ടില്‍ റാക്ക് എന്നിങ്ങനെ നിരവധി സവിശേഷതകളാണുള്ളത്.

ആധുനിക സാങ്കേതിക വിദ്യയിലുള്ള 400 ലേറെ ഇലക്ട്രോണിക്, ഗൃഹോപകരണങ്ങളാണ് നികായ് ഉല്‍പ്പന്നശ്രേണിയിലുള്ളത്. നിലവില്‍ അറുപതിലേറെ രാജ്യങ്ങളില്‍ ലഭ്യമായ ബ്രാന്‍ഡാണ് നികായ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+