Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്കായ് സ്മാര്‍ട്ട് കര്‍വ്ഡ് ടിവി വിപണിയില്‍

ദുബായ്: മികച്ച ടെക്‌നോളജി തേടി ഇറങ്ങുന്ന ഉപഭോക്താക്കളെ ലക്ഷ്യമാക്കി നികായ് തങ്ങളുടെ ടിവി ശ്രേണിയില്‍ പുതിയ സ്മാര്‍ട് കര്‍വ്ഡ് ടിവി വിപണിയിലിറക്കി. മികവും തികവുമുള്ള കാഴ്ചാനുഭവമാണ് നിക്കായിയുടെ പുതിയ സ്മാര്‍ട്ട് കര്‍വ്ഡ് ടിവി സമ്മാനിക്കുന്നത്. വ്യൂ ദ ഡിഫറന്‍സ് എന്ന ക്യാച്ച് വേര്‍ഡ് അക്ഷരാര്‍ഥത്തില്‍ തന്നെ പ്രേക്ഷകനു അനുഭവഭേദ്യമാകും. മോണിറ്ററിന്റെ വശങ്ങളോട് ചേര്‍ന്ന് നിന്നാല്‍ പോലും മികവ് നഷ്ടപ്പെടാത്ത കാഴ്ചാനുഭവം ഇത് നല്‍കുമെന്ന് നികായ് അവകാശപ്പെടുന്നു. അതിമനോഹരമായ പാനല്‍ ഡിസൈനാണ് നിക്കായ് ഇതിനു നല്‍കിയിരിക്കുന്നത്.

1920 ത 1080 റെസല്യൂഷനുള്ള പാനലാണ് ഈ എച്ച്.ഡി.റെഡി ടിവിയുടെ ദൃശ്യാനുഭവത്തിന് കരുത്ത് പകരുന്നത്. 12 വാട്‌സിന്റെ ഓഡിയോ ഔട്ട് പുട്ട് മികച്ച ശബ്ദസുഖം നല്‍കുന്നു. ദൃശ്യങ്ങള്‍ പോലെ തന്നെ തെളിച്ചവും വ്യക്തതയുമുള്ള ശബ്ദം. ആന്‍ഡ്രോയിഡിന്റെ ഐസ്‌ക്രീം സാന്‍ഡ് വിച്ച് പ്ലാറ്റ് ഫോമിലാണ് ഈ ടിവിയുടെ പ്രവര്‍ത്തനം. യൂസര്‍ ഫ്രണ്ട്ലി ആണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. 2011നു ശേഷം ആന്‍ഡ്രോയ്ഡ് ഒരുപിടി അപ്ഡേഷനുകള്‍ രംഗത്തിറക്കിയെങ്കിലും ഐസ്‌ക്രീം സാന്‍ഡ്വിച്ചില്‍ തുടരാന്‍ നിക്കായിയെ പ്രേരിപ്പിച്ചത് യൂസര്‍ ഫ്രണ്ട്ലി പ്ലാറ്റ്‌ഫോം എന്ന നല്ലപേര് തന്നെയാകണം. ഇംഗ്ലീഷിനു പുറമേ അറബിക്, പേര്‍ഷ്യന്‍, റഷ്യന്‍ ഭാഷകളും ഈ ടിവി സപ്പോര്‍ട്ട് ചെയ്യും.

nikai

രണ്ട് യുഎസ്ബി പോര്‍ട്ടുകളും മൂന്നു എച്ച്ഡിഎംഐ പോര്‍ട്ടുകളുമാണ് ഈ ടിവിക്കുള്ളത്. യുഎസ്ബി വഴി 30 ഫോര്‍മാറ്റുകളിലുള്ള വീഡിയോകള്‍ പ്ലേ ചെയ്യാന്‍ കഴിയുമെന്നതാണ് നികായ് സ്മാര്‍ട്ട് കര്‍വ്ഡ് ടിവിയുടെ ഹൈലൈറ്റ്. മൂന്നു എച്ച്ഡിഎംഐ പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഒരു സമയം ലാപ്‌ടോപ്പും പ്രൊജക്ടറും കണക്ട് ചെയ്യാം. ഫോട്ടോസ്, വീഡിയോ, മ്യൂസിക് എന്നിവ ഗുണമേന്‍മ നഷ്ടപ്പെടാനാകാതെ ആസ്വദിക്കാനാകും. ട്വിറ്ററും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും.

യു ട്യൂബില്‍ നിന്ന് വീഡിയോകള്‍ കാര്യമായ സമയനഷ്ടമില്ലാതെ തന്നെ ആസ്വദിക്കാം. അതും മികച്ച ദൃശ്യ, ശ്രാവ്യ സൗകര്യങ്ങളോടെ. വെബ് ബ്രൗസര്‍ സൗകര്യമുള്ളതിനാല്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഓണ്‍ലൈന്‍ വീഡിയോകള്‍ കാണാനും സൗകര്യമുണ്ട്. ഇന്‍ബില്‍ട്ട് വൈഫൈ സംവിധാനമുള്ളതിനാല്‍ സ്ട്രീമിങ്ങും ബ്രൗസിങ്ങും വളരെ എളുപ്പവുമാണ്. ഒരു വലിയ കംപ്യൂട്ടര്‍ മോണിട്ടര്‍ എന്ന രീതിയിലും നമുക്ക് ഈ ടിവിയെ ഉപയോഗപ്പെടുത്താം. എക്‌സ്‌ബോക്‌സ്, പിഎസ്പിഓ തുടങ്ങിയ വീഡിയോ ഗെയിം പ്ലാറ്റ് ഫോമുകളും സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കുട്ടികള്‍ക്കും ഏറെ പ്രിയങ്കരമാകും കര്‍വ്ഡ് സ്മാര്‍ട്ട് ടി.വിയെന്ന് നികായ് അഭിപ്രായപ്പെടുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+