കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ഇന്ത്യക്കാരന്റെ ഒരു ദിവസത്തെ ശമ്പളം നാല് കോടി രൂപ... ആരാണയാള്‍?

Google Oneindia Malayalam News

ശമ്പളം എന്ന് പറഞ്ഞാല്‍ ജോലിയ്ക്ക് കിട്ടുന്ന കൂലിയാണ്. ദിവസം നൂറ് രൂപ കൂലി വാങ്ങുന്നവരുണ്ട്. ഇന്ത്യയുടെ തന്നെ ചില അവികസിത മേഖലകളില്‍ ദിവസവും മുപ്പതും അമ്പതും രൂപ കൂലി വാങ്ങുന്നവരുണ്ട്.

എന്നാല്‍ ഒരു ദിവസം നാല് കോടി രൂപ ശമ്പളം വാങ്ങുന്ന ഒരാളുണ്ട്. ദിവസം മുപ്പത് രൂപ കൂലി കിട്ടുന്ന ഇന്ത്യക്കാരനെ പോലെ മറ്റൊരു ഇന്ത്യക്കാരനാണ് ഇദ്ദേഹവും. പേര് നികേഷ് അറോറ. ഗൂഗിളിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ആയ നികേഷ് അറോറ ഇപ്പോള്‍ ജപ്പാനിലാണ്. നികേഷ് അറോറയുടെ കഥ...

നികേഷ് അറോറ

നികേഷ് അറോറ

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ആളാണ് നികേഷ് അറോറ. ബോസ്റ്റണ്‍ കോളേജ്, നോര്‍ത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ഉന്നത ബിരുദങ്ങളും സ്വന്തമാക്കി.

ഒരു ദിവസത്തെ ശമ്പളം

ഒരു ദിവസത്തെ ശമ്പളം

നികേഷ് അറോറയുടെ ഒരു ദിവസത്തെ ശമ്പളം എന്ന് പറഞ്ഞാല്‍ നാല് കോടി ഇന്ത്യന്‍ രൂപ വരും. ഏറ്റവും അധികം ശമ്പളം വാങ്ങിയ്ക്കുന്ന ഇന്ത്യക്കാരനാണ് നികേഷ്.

ഒരു മാസത്തെ ശമ്പളം

ഒരു മാസത്തെ ശമ്പളം

120 കോടി രൂപയാണ് നികേഷ് അറോറയുടെ ഒരു മാസത്തെ ശമ്പളം. കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നുന്നുണ്ടോ?

സോഫ്റ്റ്ബാങ്ക്

സോഫ്റ്റ്ബാങ്ക്

ജപ്പാനിലെ വമ്പന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ സോഫ്റ്റ്ബാങ്ക് കോര്‍പ്പിന്റെ പ്രസിഡന്റ് ആണ് നികേഷ് ഇപ്പോള്‍.

ജപ്പാനിലെ റെക്കോര്‍ഡ്

ജപ്പാനിലെ റെക്കോര്‍ഡ്

സോഫ്റ്റ്ബാങ്ക് ജപ്പാനില്‍ ഏറ്റവും അധികം ശമ്പളം നല്‍കിയ കമ്പനിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ കമ്പനിയാണ്. സോഫ്റ്റ് ബാങ്ക് ഡയറക്ടര്‍ റൊണാള്‍ഡ് ഫിഷര്‍ക്ക് നികേഷ് അറോറയെക്കാള്‍ ശമ്പളം കൊടുത്തിരുന്നു.

 ശമ്പള കാലം

ശമ്പള കാലം

2014 സെപ്റ്റംബര്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള ശമ്പളമാണ് കണക്കാക്കിയിട്ടുള്ളത്. ഏഴ് മാസത്തെ ശമ്പളം 850.5 കോടി രൂപ.

ഗൂഗിളില്‍ നിന്ന്

ഗൂഗിളില്‍ നിന്ന്

ഗൂഗിള്‍ വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറും ആയിരുന്നു നികേഷ് അറോറ. അവിടെ നിന്നാണ് സോഫ്റ്റ്ബാങ്കില്‍ എത്തുന്നത്.

പ്രമോഷന്‍

പ്രമോഷന്‍

സോഫ്റ്റ്ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന നികേഷ് അറോറയ്ക്ക് അടുത്തിടെ ഒരു പ്രമോഷനും ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രസിഡന്റും സിഇഒയും ആയിട്ടാണ് സ്ഥാനക്കയറ്റം.

 മുന്‍ സ്ഥാപനങ്ങള്‍...

മുന്‍ സ്ഥാപനങ്ങള്‍...

വിപ്രോയില്‍ തുടക്കം. പിന്നെ ജര്‍മന്‍ ടെലികോം, പുട്‌നാം ഇന്‍വെസ്റ്റ്‌മെന്റ്, ഫിജെലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ടി മൊബൈല്‍, ... ഇവയ്ക്ക് ശേഷം ഗൂഗിളില്‍. ഇപ്പോള്‍ സോഫ്റ്റ്ബാങ്കില്‍.

ശമ്പളം ഇനിയും കൂടുമോ

ശമ്പളം ഇനിയും കൂടുമോ

ഇപ്പോള്‍ കമ്പനിയുടെ പ്രസിഡന്റും സിഇഒയും ആയ സാഹചര്യത്തില്‍ ശമ്പളത്തിലും വര്‍ദ്ധനയുണ്ടാവില്ലേ... അപ്പോള്‍ എത്രയാകും നികേഷ് അറോറയുടെ ശമ്പളം!!!

English summary
Nikesh Arora, billionaire Chairman Masayoshi Son's pick to lead the mobile carrier's expansion abroad, earned about 16.6 billion yen ($135 million) between joining the company in September and the end of March.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X