കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

400 ജില്ലകളില്‍ വായ്പാമേള; പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശവുമായി നിർമല സീതാരാമന്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ധനകാര്യമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക ഉത്തേജന പരിപാടികളുടെ ഭാഗമായി രാജ്യത്തമെമ്പാടും വായ്പാ മേള നടത്താനാണ് ധനകാര്യമന്ത്രി പൊതുമേഖലാ ബാങ്കുകൾക്ക് നൽകിയിട്ടുള്ള നിർദേശം. ബാങ്ക് ഇത സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വായ്പകൾ നൽകാനും ദില്ലിയിൽ ചേർന്ന പൊതുമേഖാ ബാങ്ക് മേധാവികളുടെ യോഗത്തിൽ നിർമലാ സീതാരാമൻ ആവശ്യപ്പെട്ടിരുന്നു. കാർഷിക-ഭവന- വായ്പകൾക്ക് പ്രാധാന്യം നൽകണമെന്നും ഉത്സവ സീസണുകളിൽ പരമാവധി വായ്പ ലഭ്യമാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.

ശരത് പവാറിന് ഇന്ത്യയേക്കാള്‍ ഇഷ്ടം പാകിസ്താനെന്ന് മോദി.... ചുട്ട മറുപടിയുമായി എന്‍സിപി അധ്യക്ഷന്‍ശരത് പവാറിന് ഇന്ത്യയേക്കാള്‍ ഇഷ്ടം പാകിസ്താനെന്ന് മോദി.... ചുട്ട മറുപടിയുമായി എന്‍സിപി അധ്യക്ഷന്‍

ധനകാര്യമന്ത്രിയുടെ നിർദേശത്തോടെ 400 ജില്ലകളിൽ രണ്ട് ഘട്ടമായി വായ്പമേള നടത്തും. ഒക്ടോബർ 10, 15 തിയ്യതികളിലായി 200 ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. രാജ്യത്ത് സാമ്പത്തിക മാന്ദ്യം നേരിട്ടതോടെ മൂന്നാഴ്ചക്കിടെ നിരവധി നിർണായക പ്രഖ്യാപനങ്ങളാണ് ധനകാര്യമന്താലയം നടത്തിയിട്ടുള്ളത്. റിയൽ എസ്റ്റേറ്റ്, കയറ്റുമതി, 70000 കോടി രൂപയുടെ പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പുറമേ വായ്പാ തിരിച്ചടവ് മുടങ്ങിയ ചെറുകിടവ്യവസായങ്ങൾക്കതിരെ നടപടി സ്വീകരിക്കരുതെന്ന നിർദേശവുമുണ്ട്. കയറ്റുമതി മേഖലക്ക് 50,000 കോടി രൂപയുടേയും റിയൽ എസ്റ്റേറ്റ് മേഖലക്ക് 20,000 കോടിയുടേയും പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങളും കഴിഞ്ഞ കുറച്ചാഴ്ചക്കിടെ ധനകാര്യമന്ത്രാലയം നടത്തിയിരുന്നു.

nirmalasitharaman-1

ബാങ്ക് ലയനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് വാർത്താ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. പണവിനിമയത്തിനായി ബാങ്കുകൾ എൻബിഎഫ്സിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിർമലാ സീതാരാമൻ വാർത്താ സമ്മേളനം വിളിച്ച് ചേർക്കുന്നത്.

English summary
Nirmala Sitharaman press conference updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X