കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനി ടെക് ഭാരത്'; കാര്‍ഡുകള്‍ ഓര്‍മയില്‍ മാത്രം, എല്ലാം ആധാറിലും ബയോമെട്രിക്കിലും!!

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിയ്ക്കുന്ന നയങ്ങള്‍ക്കാണ് യുപിഎ സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. പണമിടപാടുകളില്‍ സുതാര്യത കൊണ്ടുവരിക, ബിനിനസ് എളുപ്പമാക്കുക, നികുതി നയങ്ങള്‍ എളുപ്പത്തിലാക്കുക എന്നീ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്.

ഗ്രാമ പ്രദേശങ്ങളില്‍ പോസ്റ്റ് ഓഫീസ്, പെട്രോള്‍ പമ്പുകള്‍, തദേശ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാല, ആശുപത്രികള്‍ എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ അത്യാവശ്യമായി വരുന്ന സേവനങ്ങള്‍ക്ക് ഭീം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രാബല്യത്തില്‍ വരുത്താനുള്ള ആലോചനകളും കേന്ദ്രം നടത്തുന്നുണ്ട്.

 ലക്ഷ്യം വികസനം മാത്രം

ലക്ഷ്യം വികസനം മാത്രം

പിഒഎസ് മെഷീനുകള്‍, ബയോമെട്രിക് റീഡറുകള്‍ എന്നിവ ഉപയോഗിച്ച് ക്യാഷ്‌ലെസ്സ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് ആധാര്‍ പേ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നത്. ഇതിന് പുറമേ ഗ്രാമീണ മേഖലയിലെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, നികുതി വ്യത്യാസം ഇല്ലാതാക്കുക, ഡിജിറ്റല്‍ പണമിടപാടിനെ അടിസ്ഥാനമാക്കി ക്യാഷ് ഇന്‍സെന്റീവുകള്‍, ലോണ്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും കേസ്രര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക്

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക്

ഇന്ത്യയെ കറന്‍സിരഹിത രാഷ്ട്രമായി വളര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് നോട്ട് നിരോധനത്തോടെ അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി റിസര്‍വ്വ് ബാങ്കിന് പുറമേ പേയ്‌മെന്റ് റെഗുലേറ്ററി ബോര്‍ഡ് ആരംഭിക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇതിനൊപ്പം തന്നെ 2007ലെ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട് ഭേദഗതി ചെയ്യാനും തീരുമാനത്തിലെത്തിയിട്ടുണ്ട്.

ഗ്രാമീണരും ഡിജിറ്റലാവട്ടെ

ഗ്രാമീണരും ഡിജിറ്റലാവട്ടെ

ഗ്രാമീണ മേഖലയില്‍ കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ പേ സേവനങ്ങള്‍ അവതരിപ്പിക്കാനിരിക്കുന്നത്. ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ ഫോണ്‍, ഇ വാലറ്റ് എന്നിവ പ്രാപ്യമല്ലാത്തതായ ഗ്രാമീണ ജനതയ്ക്ക് ബയോമെട്രിക്ക് സംവിധാനങ്ങള്‍ മാത്രമുപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നതിനാണ് ഈ സംവിധാനം. കേന്ദ്രസര്‍ക്കാരിന്റെ ആധാര്‍ പേയ്ക്ക് ഇതിനകം തന്നെ 14 ബാങ്കുകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

 മുതിര്‍ന്ന പൗരന്മാര്‍ക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആധാറുള്‍പ്പെട്ട ആരോഗ്യവിവരങ്ങള്‍ കൂട്ടിച്ചേര്‍ന്ന് സ്മാര്‍ട്ട് കാര്‍ഡ് കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ രാജ്യത്തെ 15 നഗരങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

ഭീപ്പിന് രണ്ട് പദ്ധതികള്‍

ഭീപ്പിന് രണ്ട് പദ്ധതികള്‍

ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പ് ഇതിനകം 1.25 കോടി പേരാണ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതിന് പുറമേ ആപ്പില്‍ ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് ബോണസും, കച്ചവടക്കാര്‍ക്ക് ക്യാഷ് ബാക്ക് ആയും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. പെട്രോള്‍ പമ്പ്, വളം ഡിപ്പോ, തദ്ദേശ സ്ഥാപനങ്ങള്‍, ആര്‍ടിഒ ഓഫീസ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഭീം ആപ്പ് വഴി പണമിടപാടുകള്‍ നടത്തുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ട്.

 കസ്റ്റംസ് തീരുവയില്‍ ഇളവ്

കസ്റ്റംസ് തീരുവയില്‍ ഇളവ്

കാര്‍ഡ് ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനായി ആധാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന 20 ലക്ഷം സൈ്വപ്പിംഗ് മെഷീനുകള്‍ ലഭ്യമാക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സൈ്വപ്പിംഗ് മെഷീന്‍, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, റെറ്റിന സ്‌കാനര്‍ എന്നിവ നിര്‍മിയ്ക്കുന്ന കമ്പനിയ്ക്ക് കസ്റ്റംസ്, എക്‌സൈസ് തീരുവകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരത് നെറ്റ്, ഇനി ഇന്റര്‍നെറ്റില്‍

ഭാരത് നെറ്റ്, ഇനി ഇന്റര്‍നെറ്റില്‍

ഭാരത് നെറ്റ് പദ്ധതിയ്ക്ക് രാജ്യത്തെ 1.55 ലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍ ഒപ്ടിക്കല്‍ ഫൈബര്‍ സ്ഥാപിയ്ക്കുന്നതിന് 10000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വൈഫൈ സൗകര്യവും ഇതിനൊപ്പം തന്നെ ഏര്‍പ്പെടുത്തും.

 സാമ്പത്തിക സുരക്ഷ

സാമ്പത്തിക സുരക്ഷ

ഡിജിറ്റല്‍ പണമിടപാടുകളില്‍ നേരിടുന്ന സാമ്പത്തിക തട്ടിപ്പില്‍ നിന്ന് രക്ഷ നേടുന്നതിനും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം രൂപീകരിയ്ക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
The finance minister also sought to turbo-charge the government's objective of maximising cashless transactions with institutional support that included waiving all duties on point-of-sale (PoS) machines and biometric readers, improving rural digital infrastructure, tax breaks, cash incentives and easier loans based on digital transactions history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X