കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ടിസിജിഎസിനും നെഫ്റ്റിനും ചാര്‍ജ് ഈടാക്കില്ലെന്ന്: റിസര്‍വ് ബാങ്ക് ഉത്തരവ് ഉടന്‍!!

Google Oneindia Malayalam News

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാമത്തെ ദ്വൈമാസ സാമ്പത്തിക നയം പ്രഖ്യാപിച്ചു. നെഫ്റ്റ് ആര്‍ടിജിഎസ് ഇടപാടുകള്‍ക്കുള്ള ചാര്‍ജാണ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് മേലുള്ള ചാര്‍ജ് ഒഴിവാക്കാനും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വരെയുള്ള ഇടപാടാണ് നെഫ്റ്റ് സംവിധാനം വഴി നടത്താന്‍ സാധിക്കുക. ആര്‍ടിജിഎസില്‍ വലിയ തുകയാണ് ഇടപാട് നടത്താന്‍ സാധിക്കുക. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

rbi787899-152490

കർണാടകയിൽ പുതിയ പ്രതിസന്ധി; സിദ്ധരാമയ്യയ്ക്കെതിരെ കോൺഗ്രസിൽ പടപ്പുറപ്പാട്, രാഹുൽ വരണംകർണാടകയിൽ പുതിയ പ്രതിസന്ധി; സിദ്ധരാമയ്യയ്ക്കെതിരെ കോൺഗ്രസിൽ പടപ്പുറപ്പാട്, രാഹുൽ വരണം

എസ്ബിഐ നിലവില്‍ ഒരു രൂപ മുതല്‍ അ‍ഞ്ച് രൂപ വരെയാണ് നെഫ്റ്റ് ഇടപാടുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് അഞ്ച് രൂപ മുതല്‍ 50 രൂപ വരെയും ഈടാക്കുന്നുണ്ട്. ഇതിന് പുറമേ എടിഎം ഉപയോഗത്തിന് ഈടാക്കുന്ന ചാര്‍ജുകള്‍ പുനഃപരിശോധിക്കുന്നതിന് റിസര്‍വ് ബാങ്ക് ഒരു കമ്മറ്റിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. കമ്മറ്റിയുടെ തലപ്പത്ത് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ തലവനായിരിക്കും ഉണ്ടാകുക.

English summary
No charges on RTGS, NEFT transactions; RBI gave notification soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X