കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സ്വപ്ന പദ്ധതി പാളി; അടിസ്ഥാന വരുമാന പദ്ധതി ഇന്ത്യയില്‍ നടപ്പില്ലെന്ന് പനഗാരിയ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സാര്‍വ്വത്രികമായി അടിസ്ഥാന വരുമാനം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കില്ലെന്ന് നീതി ആയോഗ് ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാരിയ. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സ്ഥിരവരുമാനം രാജ്യത്തിനില്ലെന്നാണ് പനഗാരിയ വ്യക്തമാക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ പ്രമേയം അംഗീകരിച്ചാല്‍ ലോകത്ത് ചരിത്രപരമായ നീക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നോട്ട് നിരോധനം മൂലം ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് മോചനം നല്‍കാനാണ് നീക്കമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളെ സ്വാധീനിയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള നീക്കമാണെന്നും ചില ആരോപങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന നീതി ആയോഗ് വൈസ് ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.

ബജറ്റില്‍ പ്രഖ്യാപനം

ബജറ്റില്‍ പ്രഖ്യാപനം

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ സാര്‍വത്രിക അടിസ്ഥാന വരുമാനം പദ്ധതി ആരംഭിയ്ക്കുമെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. രാജ്യത്തെ 30 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് പ്രതിമാസം ബങ്ക് അക്കൗണ്ട് വഴി നിശ്ചിത തുക ലഭ്യമാക്കുന്നതാണ് പദ്ധതി. എന്നാല്‍ പദ്ധതി നടപ്പിലാക്കാനുള്ള സ്ഥിരവരുമാനം രാജ്യത്തിനില്ലെന്നാണ് നീതി പനഗാരിയ വ്യക്തമാക്കുന്നത്.

 ചെലവഴിയ്ക്കാന്‍ പണമില്ല

ചെലവഴിയ്ക്കാന്‍ പണമില്ല

രാജ്യത്തെ 130 കോടി ജനങ്ങള്‍ക്ക് അടിസ്ഥാന വരുമാനം വിതരണം ചെയ്യുന്നതിനുള്ള സ്ഥിരവരുമാനം നിലവിലില്ലെന്നും ഇന്ത്യയ്ക്ക് ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ആവശ്യമായ നിക്ഷേപം, പ്രതിരോധ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കാരണം പദ്ധതിയ്ക്ക് വേണ്ടി നീക്കിവയ്ക്കുന്നതിനായി വരുമാനമില്ലെന്നാണ് അരവിന്ദ് പനഗാരിയ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

വരുമാനം എങ്ങനെ

വരുമാനം എങ്ങനെ

രാജ്യത്ത് വിതരണം ചെയ്തുവരുന്ന വാര്‍ധക്യ- വിധവ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കി സാര്‍വ്വത്രിക അടിസ്ഥാന വരുമാനം ലഭ്യമാക്കാനാണ് പദ്ധതിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ബാധ്യത കൈകാര്യം ചെയ്യും

ബാധ്യത കൈകാര്യം ചെയ്യും

സാര്‍വ്വത്രിക അടിസ്ഥാനവരുമാന പദ്ധതി നടപ്പിലാക്കുന്നതുകൊണ്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യക ചുരുങ്ങിയ കാലത്തേയ്ക്ക് മാത്രമായിരിക്കുമെന്നും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് നിര്‍ത്തലാക്കുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നുമായിരുന്നു നേരത്തെ വിലയിരുത്തിയിരുന്നത്.

 ടെന്‍ഡുല്‍ക്കര്‍ ഗ്രാമീണ ദാരിദ്ര്യ രേഖ

ടെന്‍ഡുല്‍ക്കര്‍ ഗ്രാമീണ ദാരിദ്ര്യ രേഖ

2011-2012ലെ ടെന്‍ഡുല്‍ക്കര്‍ ഗ്രാമീണ ദാരിദ്ര്യ രേഖ പ്രകാരം പ്രതിമാസം ഒരു വ്യക്തിയ്ക്ക് 1000 രൂപ നല്‍കാനാണ് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ സ്ഥിതി പ്രകാരം എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതിമാസം 1000 രൂപ വീതം നല്‍കണമെങ്കില്‍ 15.6 ലക്ഷം കോടി രൂപയാണ് ഇന്ത്യ ഒരു വര്‍ഷം ചെലവഴിയ്‌ക്കേണ്ടിവരിക. ഇത്രയധികം പണം കണ്ടെത്തുന്നതിനുള്ള സ്ഥിരവരുമാനം ഇന്ത്യയ്ക്കില്ല എന്നതാണ് പ്രശ്‌നമെന്നും പനഗാരിയ ചൂണ്ടിക്കാണിക്കുന്നു.

പദ്ധതിയ്ക്ക് ശുപാര്‍ശ

പദ്ധതിയ്ക്ക് ശുപാര്‍ശ

രാജ്യത്തെ പാവപ്പെട്ട 30-40 ശതമാനം ജനങ്ങള്‍ക്ക് പണം കൈമാറ്റം ചെയ്യുന്നതിനുള്ള പദ്ധതിയെക്കുറിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗാരിയ ശുപാര്‍ശ ചെയ്തതാണ്. എന്നാല്‍ നിലവില്‍ നല്‍കുന്ന പദ്ധതികള്‍ക്ക് മുകളിലാണ് ഇത് വരികയെന്നും അരവിന്ദ് പനഗാരിയ പറയുന്നു.

ലോകത്ത് ആദ്യം ഇന്ത്യയില്‍!!

ലോകത്ത് ആദ്യം ഇന്ത്യയില്‍!!

സ്വിറ്റ്‌സര്‍ലണ്ട് 2016ല്‍ എല്ലാ പൗരന്മാര്‍ക്കും സാര്‍വ്വത്രിക അടിസ്ഥാനം വരുമാനം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ആശയം അവതിപ്പിച്ചെങ്കിലും രാജ്യത്തെ 77 ശതമാനം വോട്ടര്‍മാരും ഈ നീക്കത്തിനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. സ്‌കോട്ട്‌ലന്റും പരീക്ഷണാര്‍ത്ഥം പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങിയെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

English summary
NITI Aayog Vice Chairman Arvind Panagariya is of the firm view that the country simply does not have the necessary fiscal resources for a Universal Basic Income scheme, a proposal being advocated by Chief Economic Advisor Arvind Subramanian.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X