ബില്ല് ഇല്ലെങ്കില്‍ ഭക്ഷണത്തിന് പണം നല്‍കണ്ട: ട്രെയിനിലെ അമിത ചാര്‍ജിന് ഗോയലിന്റെ ഇരുട്ടടി
ദില്ലി: ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ യാത്രക്കാര്‍ക്ക് വേണ്ടി ഐആര്‍സിടിസി ഇതിനകം തന്നെ പുതിയ മെനു കാര്‍ഡ് ട്വിറ്ററില്‍ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ഭക്ഷണത്തിന് ഈടാക്കി വരുന്ന ചാര്‍ജുകളാണ് ട്വീറ്റില്‍ പരാമര്‍ശിക്കുന്നത്. വാങ്ങുന്ന ഭക്ഷണത്തിന്റെ ബില്ല് ലഭിച്ചില്ലെങ്കില്‍ ഭക്ഷണം സൗജന്യമാണെന്നോ പണമില്ലാതെ നല്കുന്നുവെന്നോ കരുതാമെന്നാണ് ഐആര്‍സിടിസി ചൂണ്ടിക്കാണിക്കുന്നത്. ഷോപ്പിംഗ് മാളുകള്‍, റസ്റ്റേോറന്റുകള്, കഫേകള്‍ എന്നിവിടങ്ങളില്‍ ഈ രീതി പ്രാവര്‍ത്തികമായി കഴിഞ്ഞതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നതോടെയാണ് റെയില്‍വേ നിലപാട് കടുപ്പിച്ചിട്ടുള്ളത്.
മാര്‍ച്ച് 31 ഓടെ തന്നെ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഈ നയം പിന്തുടരണമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമിത നിരക്ക് ഈടാക്കുന്നത് പരിശോധിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം ഇന്‍സ്പെക്ടര്‍മാരെ വിന്യസിക്കുമെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് കാറ്ററിംഗ് സര്‍വ്വീസുകാര്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിട്ടുള്ളത്.

ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം വേണ്ടത്ര ശുചിത്വമില്ലാതെയാണെന്ന് കഴിഞ്ഞ വര്‍ഷം കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഭക്ഷണങ്ങളും പാനീയങ്ങളും തയ്യാറാക്കുന്നത് വൃത്തിഹീനമായ പരിസരങ്ങളില്‍ വച്ചാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. എലികളും പാറ്റകളും കാറ്ററിംഗ് യൂണിറ്റുകളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 74 റെയില്‍വേ സ്റ്റേഷനുകളിലും 80 ട്രെയിനുകളിലുമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2013നും 2016നും ഇടയിലുള്ള സംഭവങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications