കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്ല് ഇല്ലെങ്കില്‍ ഭക്ഷണത്തിന് പണം നല്‍കണ്ട: ട്രെയിനിലെ അമിത ചാര്‍ജിന് ഗോയലിന്റെ ഇരുട്ടടി

Google Oneindia Malayalam News

ദില്ലി: ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ യാത്രക്കാര്‍ക്ക് വേണ്ടി ഐആര്‍സിടിസി ഇതിനകം തന്നെ പുതിയ മെനു കാര്‍ഡ് ട്വിറ്ററില്‍ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ഭക്ഷണത്തിന് ഈടാക്കി വരുന്ന ചാര്‍ജുകളാണ് ട്വീറ്റില്‍ പരാമര്‍ശിക്കുന്നത്. വാങ്ങുന്ന ഭക്ഷണത്തിന്റെ ബില്ല് ലഭിച്ചില്ലെങ്കില്‍ ഭക്ഷണം സൗജന്യമാണെന്നോ പണമില്ലാതെ നല്‍കുന്നുവെന്നോ കരുതാമെന്നാണ് ഐആര്‍സിടിസി ചൂണ്ടിക്കാണിക്കുന്നത്. ഷോപ്പിംഗ് മാളുകള്‍, റസ്റ്റേോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ഈ രീതി പ്രാവര്‍ത്തികമായി കഴിഞ്ഞതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നതോടെയാണ് റെയില്‍വേ നിലപാട് കടുപ്പിച്ചിട്ടുള്ളത്.

<strong>മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും... കണ്ണൂരിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ...</strong>മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും... കണ്ണൂരിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ...

മാര്‍ച്ച് 31 ഓടെ തന്നെ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ഈ നയം പിന്തുടരണമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമിത നിരക്ക് ഈടാക്കുന്നത് പരിശോധിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം ഇന്‍സ്പെക്ടര്‍മാരെ വിന്യസിക്കുമെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് കാറ്ററിംഗ് സര്‍വ്വീസുകാര്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിട്ടുള്ളത്.

<strong>ഇറാഖില്‍ നിന്ന് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തിയത് എങ്ങനെ? സുഷമാ സ്വരാജ് പറയുന്നു, എല്ലാത്തിനും സാക്ഷി വികെ സിംഗ്!!</strong>ഇറാഖില്‍ നിന്ന് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തിയത് എങ്ങനെ? സുഷമാ സ്വരാജ് പറയുന്നു, എല്ലാത്തിനും സാക്ഷി വികെ സിംഗ്!!

railways-

ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം വേണ്ടത്ര ശുചിത്വമില്ലാതെയാണെന്ന് കഴിഞ്ഞ വര്‍ഷം കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഭക്ഷണങ്ങളും പാനീയങ്ങളും തയ്യാറാക്കുന്നത് വൃത്തിഹീനമായ പരിസരങ്ങളില്‍ വച്ചാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. എലികളും പാറ്റകളും കാറ്ററിംഗ് യൂണിറ്റുകളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 74 റെയില്‍വേ സ്റ്റേഷനുകളിലും 80 ട്രെയിനുകളിലുമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2013നും 2016നും ഇടയിലുള്ള സംഭവങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

English summary
Indian Railways, flooded with complaints of over-priced food on social media, has taken several measures lately to check the issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X