കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്...തിരുപ്പതി ക്ഷേത്രത്തിലെ മുടിക്കും പ്രസാദത്തിനും ജിഎസ്ടിയില്ല..

ആന്ധ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് നടപടി

Google Oneindia Malayalam News

ഹൈദരാബാദ്: ഭക്തര്‍ക്ക് സന്തോഷ വാര്‍ത്ത. തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡുവിനും ഭക്തര്‍ മുണ്ഡനം ചെയ്തു നല്‍കുന്ന മുടിക്കും പുതിയ ചരക്കു സേവന നികുതി ബില്‍ ബാധകമാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ അറിയിച്ചു. ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. അഗര്‍ബത്തികള്‍, ബയോഗ്യാസ് എന്നിവയുടെ നികുതി 12% ല്‍ നിന്നും 5% ആയി കുറക്കുമെന്നും ജിഎസ്ടി കൗണ്‍സില്‍ അറിയിച്ചു.

ലക്ഷക്കണക്കിനു ഭക്തര്‍ ഒരു ദിവസം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നും അതു കൊണ്ടു തന്നെ ക്ഷേത്രത്തെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്നും ആന്ധ്രാപ്രദേശ് ധനകാര്യ മന്ത്രി യനമല രാമകൃഷ്‌നുഡു അറിയിച്ചിരുന്നു. പ്രസാദം നിര്‍മ്മിക്കാനാവശ്യമായ ഉത്പന്നങ്ങളുടെയും പൂജക്കാവശ്യമായ ഉത്പന്നങ്ങളുടെ നികുതിയും കുറക്കണമെന്നും ആന്ധ്രാസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

 ജിഎസ്ടിയുടെ നേട്ടങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് സർക്കാർ, വിലക്കും പിഴയും!! ജിഎസ്ടിയുടെ നേട്ടങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് സർക്കാർ, വിലക്കും പിഴയും!!

photo-2017-

ജൂലൈ 1 നാണ് രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജിഎസ്ടി നിലവില്‍ വരിക. ജൂണ്‍ 30 ന് പാര്‍ലമെന്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോ. മന്‍മോഹന്‍ സിംഗ്, എച്ച് എസ് ദേവ ഗൗഡ എന്നിവരും സംബന്ധിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രഭാഷണത്തോടെയായിരിക്കും ചടങ്ങ്. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരെയും ജിഎസ്ടിയുടെ ആരംഭം കുറിക്കുന്നതിനായി ക്ഷണിച്ചിട്ടുണ്ട്.

English summary
There will be no GST for Thirupati Laddu and human hair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X