കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബര്‍ വരെ സ്വര്‍ണത്തിന് നല്ല കാലം, വില കുതിച്ചുയരും, അത് കഴിഞ്ഞാലോ വിലയിടിവിന്‍റെ കാലം?

Google Oneindia Malayalam News

ജൂലൈയിലും ഓഗസ്റ്റ് ആദ്യ വാരത്തിലുമൊക്കെ സ്വര്‍ണ വിലയില്‍ കനത്ത ഇടിവ് നേരിട്ട സാഹചര്യത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പ്രഖ്യാപിയ്ക്കട്ടേ സ്വര്‍ണത്തിന്റെ ഭാവി അപ്പോഴറിയാം എന്നായിരുന്നു സാമ്പത്തിക രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. എന്നാല്‍ ഇപ്പോള്‍ ഫെഡറല്‍ റിസര്‍വ് നയം പ്രഖ്യാപിയ്ക്കുകയും ചെയ്തു. പ്രതീക്ഷിയ്ക്കപ്പെട്ടത് പോലെ പലിശ നിരക്ക് ഉയര്‍ത്തിയില്ലെന്ന് മാത്രല്ല നിക്ഷേപത്തിനുള്ള പലിശ നിരക്കുകളില്‍ യാതൊരു മാറ്റവുമില്ലാതെ തുടരും.

പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഡോളറിലേയ്ക്കുള്ള നിക്ഷേപങ്ങള്‍ കൂടുകയും സ്വര്‍ണത്തിലേയ്ക്കുള്ള നിക്ഷേപങ്ങള്‍ കുറയുകയും ചെയ്യും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങളൊക്കം തലകീഴായി മറിയുകയും ചെയ്തു. നിക്ഷേപകര്‍ക്ക് ഡോളരിന് പകരം ഇനി സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഫലമെന്താ സ്വര്‍ണവില മുന്നോട്ട് പോകും. ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും സ്വര്‍ണ വില വര്‍ദ്ധിയ്ക്കുന്നത് തിരിച്ചടിയാകും.

 മാറ്റമില്ല

മാറ്റമില്ല

ഫെഡറല്‍ റിസര്‍വ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് ലോക വിപണികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയില്ല. അമേരിക്കന്‍ ഫെഡറല്‍ ചെയര്‍പേഴ്‌സണ്‍ ജാനറ്റ് യെല്ലന്‍ ആണ് പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചത്.

തൊഴില്‍ മേഖലയില്‍

തൊഴില്‍ മേഖലയില്‍

തൊഴില്‍ മേഖലയില്‍ കൂടി പുരോഗതി ഉണ്ടായാല്‍ മാത്രമേ പലിശ നിരക്കില്‍ മാറ്റം ഉണ്ടാകൂ എന്നാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം.

പണപ്പെരുപ്പം

പണപ്പെരുപ്പം

പണപ്പെരുപ്പ തോത് രണ്ട് ശതമാനത്തിലേയ്ക്ക് കുറഞ്ഞതിന് ശേഷം മാത്രമേ പലിശ നിരക്കുകള്‍ കുറയ്ക്കൂവെന്നും യെല്ലന്‍ പ്രഖ്യാപിച്ചു.

ഡിസംബറില്‍

ഡിസംബറില്‍

ഡിസംബറില്‍ നടക്കുന്ന അടുത്ത പണനയ യോഗത്തില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കും. ആഗോള വിപണികളിലെ മാന്ദ്യം കൂടി കണക്കിലെടുത്താണ് പലിശ നിരക്ക് ഉയര്‍ത്താത്തത്.

മറ്റ് രാജ്യങ്ങള്‍ക്ക് ആശ്വസിയ്ക്കാം

മറ്റ് രാജ്യങ്ങള്‍ക്ക് ആശ്വസിയ്ക്കാം

നിരക്ക് ഉയര്‍ത്താത്തിനാല്‍ മറ്റ് രാജ്യങ്ങളുടെ ഓഹരി വിപണികളിലും നാണ്യ വിപണികളിലും ഇടിവുണ്ടാകില്ല

സ്വര്‍ണ നിക്ഷേപം

സ്വര്‍ണ നിക്ഷേപം

പലിശ നിരക്ക് ഉയര്‍ത്തിയിരുന്നെങ്കില്‍ ഡോളറിലേയ്ക്കുള്ള നിക്ഷേപങ്ങള്‍ ഉയര്‍ന്നേനെ. അങ്ങനെ സംഭവിയ്ക്കാത്തത് കൊണ്ടുതന്നെ സ്വര്‍ണത്തിലേയ്ക്കുള്ള നിക്ഷേപം ഉയരും

വില കൂടും

വില കൂടും

സ്വര്‍ണത്തിലേയ്ക്ക് നിക്ഷേപിയ്ക്കാന്‍ ആളുകള്‍ കൂടുന്നതോടെ സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുകയും വില ഉയരുകയും ചെയ്യും

ഹ്രസ്വകാല ആവശ്യക്കാര്‍

ഹ്രസ്വകാല ആവശ്യക്കാര്‍

ഹ്രസ്വകാല ആവശ്യക്കാര്‍ക്ക് തിരിച്ചടിയായി സ്വര്‍ണവില മാറും

English summary
No liftoff: Federal Reserve leaves rates near 0%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X