ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഒടിപിയില്ല! റിസര്‍വ്വ് ബാങ്ക് നീക്കം സുരക്ഷിതമോ
2000 രൂപയ്ക്ക് താഴെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള ഒടിപി നമ്പര്‍ എടുത്തുമാറ്റാനാണ് റിസര്‍വ്വ് ബാങ്കിന്റെ നീക്കം
മുംബൈ: ഓണ്‍ലൈന്‍ പണമിടപാടുകള്‍ എളുപ്പത്തിലാക്കാനുള്ള നീക്കവുമായി റിസര്‍വ്വ് ബാങ്ക്. ടു ഫാക്ടര്‍ ഓതന്റിഫിക്കേഷനിലാണ് റിസര്‍വ്വ് ബാങ്ക് ഇളവ് വരുത്തിയിട്ടുള്ളത്. 2000 രൂപയ്ക്ക് താഴെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള ഒടിപി നമ്പര്‍ എടുത്തുമാറ്റാനാണ് റിസര്‍വ്വ് ബാങ്കിന്റെ നീക്കം.
കുറഞ്ഞ തുകയ്ക്കുള്ള പണമിടപാടുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനായി ഒടിപി നമ്പറുകള്‍ ഒഴിവാക്കണമെന്ന ഓണ്‍ലൈന്‍ വ്യാപാരികളുടെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്റെ നീക്കമെന്നും സൂചനയുണ്ട്.

ക്യാബുകളെ സഹായിക്കാന്‍
പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റ് സര്‍വ്വീസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂബര്‍, ഒല ഉള്‍പ്പെടെയുള്ള ക്യാബ് സേവനദാതാക്കളും ഓണ്‍ലൈന്‍ വ്യാപാരികളെയും പണമിടപാടുകള്‍ എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ നീക്കം.

രജിസ്ട്രേഷന് അനിവാര്യം
ഭാവിയില്‍ വ്യാപാരികളുമായി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവുന്ന ഉപയോക്താക്കള്‍ക്ക് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്നതോടെ ബാങ്കുമായി ബന്ധപ്പെട്ട് ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന് പൂര്‍ത്തിയാക്കാന്‍ കഴിയും.

രജിസ്റ്റര്‍ ചെയ്താല്‍ എന്ത് സംഭവിക്കും
ബാങ്കുമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓരോ പണമിടപാടിനും കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതില്ല. ഇത് പണമിടപാടിന്റെ സമയം ലാഭിക്കുന്നതിന് സഹായിക്കും.

നിയന്ത്രണം വന്നേക്കും
ടു ഫാക്ടര്‍ ഓതന്റിഫിക്കേഷില് റിസര്‍വ്വ് ബാങ്ക് ഇളവ് പ്രഖ്യാപിച്ചതോടെ ആഴ്ചയില്‍ അല്ലെങ്കില്‍ മാസത്തില്‍ 2000 രൂപയ്ക്ക് താഴെയുള്ള പണമിടപാടുകള്‍ ന
ടത്താന്‍ കഴിയും എന്നത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം കൊണ്ടുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ആവശ്യപ്രകാരം മാത്രം
കാര്‍ഡില്ലാതെ ഓണ്‍ലൈന്‍ വഴിയുള്ള 2000 രൂപയ്ക്ക് താഴെയുള്ള പണമിടപാടുകള്‍ക്കുള്ള ഒടിപി എടുത്തുമാറ്റണമെന്ന് പല ഔദ്യോഗിക രംഗത്തുനിന്നും അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തിലാണ് നീക്കമെന്ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications