കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഒടിപിയില്ല! റിസര്‍വ്വ് ബാങ്ക് നീക്കം സുരക്ഷിതമോ

2000 രൂപയ്ക്ക് താഴെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള ഒടിപി നമ്പര്‍ എടുത്തുമാറ്റാനാണ് റിസര്‍വ്വ് ബാങ്കിന്റെ നീക്കം

  • By Sandra
Google Oneindia Malayalam News

മുംബൈ: ഓണ്‍ലൈന്‍ പണമിടപാടുകള്‍ എളുപ്പത്തിലാക്കാനുള്ള നീക്കവുമായി റിസര്‍വ്വ് ബാങ്ക്. ടു ഫാക്ടര്‍ ഓതന്റിഫിക്കേഷനിലാണ് റിസര്‍വ്വ് ബാങ്ക് ഇളവ് വരുത്തിയിട്ടുള്ളത്. 2000 രൂപയ്ക്ക് താഴെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള ഒടിപി നമ്പര്‍ എടുത്തുമാറ്റാനാണ് റിസര്‍വ്വ് ബാങ്കിന്റെ നീക്കം.

കുറഞ്ഞ തുകയ്ക്കുള്ള പണമിടപാടുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനായി ഒടിപി നമ്പറുകള്‍ ഒഴിവാക്കണമെന്ന ഓണ്‍ലൈന്‍ വ്യാപാരികളുടെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് റിസര്‍വ് ബാങ്കിന്റെ നീക്കമെന്നും സൂചനയുണ്ട്.

ക്യാബുകളെ സഹായിക്കാന്‍

ക്യാബുകളെ സഹായിക്കാന്‍

പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റ് സര്‍വ്വീസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂബര്‍, ഒല ഉള്‍പ്പെടെയുള്ള ക്യാബ് സേവനദാതാക്കളും ഓണ്‍ലൈന്‍ വ്യാപാരികളെയും പണമിടപാടുകള്‍ എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ നീക്കം.

രജിസ്‌ട്രേഷന്‍ അനിവാര്യം

രജിസ്‌ട്രേഷന്‍ അനിവാര്യം

ഭാവിയില്‍ വ്യാപാരികളുമായി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവുന്ന ഉപയോക്താക്കള്‍ക്ക് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്നതോടെ ബാങ്കുമായി ബന്ധപ്പെട്ട് ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

രജിസ്റ്റര്‍ ചെയ്താല്‍ എന്ത് സംഭവിക്കും

രജിസ്റ്റര്‍ ചെയ്താല്‍ എന്ത് സംഭവിക്കും

ബാങ്കുമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓരോ പണമിടപാടിനും കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതില്ല. ഇത് പണമിടപാടിന്റെ സമയം ലാഭിക്കുന്നതിന് സഹായിക്കും.

നിയന്ത്രണം വന്നേക്കും

നിയന്ത്രണം വന്നേക്കും

ടു ഫാക്ടര്‍ ഓതന്റിഫിക്കേഷില്‍ റിസര്‍വ്വ് ബാങ്ക് ഇളവ് പ്രഖ്യാപിച്ചതോടെ ആഴ്ചയില്‍ അല്ലെങ്കില്‍ മാസത്തില്‍ 2000 രൂപയ്ക്ക് താഴെയുള്ള പണമിടപാടുകള്‍ ന
ടത്താന്‍ കഴിയും എന്നത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം കൊണ്ടുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ആവശ്യപ്രകാരം മാത്രം

ആവശ്യപ്രകാരം മാത്രം

കാര്‍ഡില്ലാതെ ഓണ്‍ലൈന്‍ വഴിയുള്ള 2000 രൂപയ്ക്ക് താഴെയുള്ള പണമിടപാടുകള്‍ക്കുള്ള ഒടിപി എടുത്തുമാറ്റണമെന്ന് പല ഔദ്യോഗിക രംഗത്തുനിന്നും അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തിലാണ് നീക്കമെന്ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

English summary
n a bid to speed up small value online transactions, the RBI today relaxed norms for 2-factor authentication for payments up to Rs. 2,000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X