കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സസ്യാഹാരം കഴിക്കുന്നവരിൽ വർധന!!! എയർ ഇന്ത്യ വിമാനത്തിൽ മാംസാഹാരത്തിന് നിയന്ത്രണം!!

ചെലവു ചുരുക്കുന്നതിന്റേയും മലിനീകരണ സംസ്കരണത്തിന്റേയും ഭാഗമായാണ് ഇത്തരം നടപടി

  • By Ankitha
Google Oneindia Malayalam News

മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ മാംസാഹാരത്തിന് നിയന്ത്രണം. ഇക്കോണമി ക്ളാസിൽ യാത്ര ചെയ്യുന്ന ആഭ്യന്തര യാത്രകാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ അശ്വനി ലോഹാനി ഹിന്ദുവിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ബിസിനസ് - എക്സിക്യട്ടീവ് ക്ലാസുകളിൽ യാത്രചെയ്യുന്ന ആഭ്യന്തര യാത്രികർക്ക് ഭക്ഷണത്തിൽ മാംസാഹാര വിഭവങ്ങൾ തുടരുമെന്നും അവർ വ്യക്തമാക്കി.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജെഡിയു ആർക്കൊപ്പം !!!പ്രതിപക്ഷത്തിന്റെ യോഗം ഒഴിവാക്കി നിതീഷ് കുമാര്‍ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജെഡിയു ആർക്കൊപ്പം !!!പ്രതിപക്ഷത്തിന്റെ യോഗം ഒഴിവാക്കി നിതീഷ് കുമാര്‍

 'ആ അവസ്ഥ വിദൂരത്തിലല്ല സർ...'! ഋഷിരാജ് സിങിനോട് ഭാഗ്യലക്ഷ്മി പറഞ്ഞു!! മോം കണ്ട ശേഷം...! 'ആ അവസ്ഥ വിദൂരത്തിലല്ല സർ...'! ഋഷിരാജ് സിങിനോട് ഭാഗ്യലക്ഷ്മി പറഞ്ഞു!! മോം കണ്ട ശേഷം...!

ചെലവു ചുരുക്കുന്നതിന്റേയും മലിനീകരണ സംസ്കരണം വളരെ വേഗം സാധ്യമാകാനുമാണ് എയർ ഇന്ത്യ ഇത്തരമൊരു നടപടിയിലേക്ക് പോയത്. കൂടാതെ യാത്രികരിൽ സസ്യാഹാരം കഴിക്കുന്നവരും ഉൾപ്പെടുന്നുണ്ട് ഇവർ ഇടകലരുന്നത് തടയാൻ വേണ്ടിയിട്ടുമാണ് ഇത്തരമൊരു തിരുമാനമെന്നും എയർ ഇന്ത്യ പറയുന്നുണ്ട്. കൂടാതെ ഇപ്പോൾ കൂടുതൽ യാത്രക്കാരും സസ്യാഹാരമാണ് ആവശ്യപ്പെടുന്നത്.

air india

ആകെ യാത്രികരിൽ 70 ശതമാനം ആളുകളും വെജിറ്റേറിയൻ ഭക്ഷണമാണ് അവശ്യപ്പെടുന്നത് അതിൽ വെറും 30 ശതമാനം ആളുകൾ മാത്രമാണ് മാംസഹാരം തേടുന്നതെന്നും എയർ ഇന്ത്യ അധികൃതർ പറയുന്നുണ്ട്. എയർ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഒരു വിഭാഗം യാത്രികർ രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കണമെന്നും ഇതു പോലൊരു തീരുമാനം അധികൃതർ എടുക്കുന്നതിനും മുൻപ് യാത്രികരുടെ ആഭിപ്രായം തേടണമായിരുന്നുവെന്നും വിമാനയാത്രികരുടെ സംഘടന നേതാവ് മഹേഷ് റെഡി പറഞ്ഞു. എന്നാൽ കഴിഞ്ഞ മാസം പകുതിയോടെ മാംസാഹാര നിയന്ത്രണം എയർ ഇന്ത്യയിൽ നിലവിൽ വന്നതായും സൂചനയുണ്ട്.

English summary
Air India stopped serving non-vegetarian meals to economy-class passengers on all domestic flights from mid-June this year.We have decided to serve vegetarian meals in our economy-class seats on domestic flights, Air India Chairman and Managing Director Ashwani Lohani told The Hindu. However, non-vegetarian meals would continue to be served in business and executive class on domestic as well as international flights.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X