കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓലയ്ക്കും യൂബറിനും ജിയോ വെല്ലുവിളിയാവില്ല; സത്യം വെളിപ്പെടുത്തി മുകേഷ് അംബാനി!!

ടാക്‌സി സര്‍വ്വീസ് ആരംഭിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം

Google Oneindia Malayalam News

ദില്ലി: ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വ്വീസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് റിലയന്‍സ് ജിയോ വക്താവ് രംഗത്ത്. ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വ്വീസ് ആരംഭിക്കാനുള്ള നീക്കം റിലയന്‍സ് ജിയോയ്ക്കില്ലെന്നാണ് കമ്പനി വെളിപ്പെടുത്തിയത്. രാജ്യത്ത് സേവനമാരംഭിച്ച് 170 ദിവസങ്ങള്‍ക്കുള്ളില്‍ 100 മില്യണ്‍ ഉപയോക്താക്കളെ സ്വന്തമാക്കിയതിന് പിന്നാലെ ടാക്‌സി സര്‍വ്വീസ് ആരംഭിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് റിലയന്‍സ് ജിയോ വിശദീകരണവുമായി രംഗത്തെത്തിയത്.

ജിയോ ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വ്വീസ് ആരംഭിക്കുന്നുവെന്നും 600 കാറുകള്‍ നിരത്തിലിറക്കുമെന്നുമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ട്വിറ്ററില്‍ അഭ്യൂഹങ്ങള്‍ക്ക് റിലയന്‍സ് വക്താവ് രംഗത്തെത്തിയത്. 2017 ഏപ്രില്‍ മാസത്തോടെ ജിയോയുടെ ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വ്വീസ് പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചകരിച്ചിരുന്നു.

reliancejio

ജിയോ പ്രീ പെയ്ഡ് വാലറ്റ് വഴി ഉപയോക്താക്കള്‍ക്ക് പണമടയ്ക്കുന്നതിന് വേണ്ടി റിലയന്‍സ് ജിയോ ഈ ആഴ്ച യൂബറുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. യൂബര്‍ യാത്രയ്ക്ക് വേണ്ടി ജിയോ മണിയില്‍ നിന്ന് പണമടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഇതോടെ പ്രാബല്യത്തിലായത്.

English summary
Billionaire Mukesh Ambani-led Reliance Industries has no plans to launch an app-based taxi service as the company sees no logic in diversifying into unrelated sectors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X