റെയില്‍വേ പാസുമായി ആധാറിനെ ബന്ധിപ്പിയ്ക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രം;പകരം വരുന്നത് പുതിയ സംവിധാനം
ദില്ലി:റെയില്‍വേ പാസിനെ ആധാറുമായി ബന്ധിപ്പിയ്ക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രം. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് വെള്ളിയാഴ്ച പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ റെയില്‍വേയുടെ പരിഗണനയില്‍ ഇല്ലെന്നും രാജ്യസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി വ്യക്തമാക്കിയത്.
റെയില്‍വേയുടെ പ്രിവിലേജ് പാസ് കൈവശമുള്ളവര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

റെയില്‍വേ ജീവനക്കാര്‍ക്ക്
ഏത് പോര്‍ട്ടല്‍ വഴിയും റെയില്‍വേ ജീവനക്കാര്‍ക്കും പെന്‍ഷനേഴ്‌സിനും ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഹ്യൂമന്‍ റിസോഴ് മാനേജ്‌മെന്റ് സിസ്റ്റം കൊണ്ടുവരാനുള്ള നടപടിക്രമങ്ങളിലാണ് ഇന്ത്യന്‍ റെയില്‍വേ എന്നും സുരേഷ് പ്രഭു സഭയില്‍ വ്യക്തമാക്കി.

പാസെങ്കില്‍ ഓണ്‍ലൈന്‍ ബുക്കിംഗ്
റെയില്‍വേ പാസുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് യാതൊരുവിധ സംവിധാനങ്ങളും ഇല്ലെന്നും എച്ചആര്‍എംഎസിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഈ കുറവ് പരിഹരിക്കുമെന്നും സുരേഷ് പ്രഭു ചൂണ്ടിക്കാണിക്കുന്നു.

പ്രിവിലേജ് പാസ്
അടിസ്ഥാനമാക്കി ഗ്രൂപ്പ് എ, ബി കാറ്റഗറികളിലായി 16,360 ഓഫീസര്‍മാരും, സി, ഡി കാറ്റഗറികളിലായി 13, 12,449 ഓഫീസര്‍മാരുമാണ് ഇന്ത്യന്‍ റെയില്‍വേയിലുള്ളത്. ഇവരുടെ അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് റെയില്‍വേ ഗ്രേഡ് നിശ്ചയിച്ചിട്ടുള്ളത്. ഗസ്റ്റഡ് ഓഫീസര്‍മാര്‍ക്ക് പ്രതിവര്‍ഷം ആറ് സെറ്റ് പാസുകളും, നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഒരു സെറ്റ് പ്രിവിലേജ് പാസുമാണ് ലഭിയ്ക്കുക.

ഓണ്‍ലൈന്‍ ബുക്കിംഗ്
ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നിലവില്‍ വരുന്നതോടുകൂടി സീസണല്‍ ടിക്കറ്റ് നാല് മാര്‍ഗ്ഗങ്ങളിലൂടെ സ്വന്തമാക്കാന്‍ കഴിയും. ഓണ്‍ലൈന്‍, റെയില്‍വേ ടിക്കറ്റ് കൗണ്ടര്‍, ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍, മൊബൈല്‍ആപ്പ് എന്നിങ്ങനെയാണ് നാല് മാര്‍ഗ്ഗങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.












Click it and Unblock the Notifications