കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോയ ആയിരം ഇനി തിരിച്ചുവരില്ല; എല്ലാം അഭ്യൂഹങ്ങള്‍ മാത്രം, വിശദീകരണവുമായി കേന്ദ്രം

സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തോടെ പിന്‍വലിച്ച 1000 രൂപ നോട്ട് തിരിച്ചുവരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 500 രൂപ നോട്ടുകളും അതിനേക്കാള്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ഉല്‍പ്പാദനവും വര്‍ധിപ്പിക്കാനാണ് നീക്കമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

നോട്ട് നിരോധനത്തിന് ശേഷം 1000 രൂപയുടെ പുതിയ നോട്ടുകളുടെ അച്ചടി ആരംഭിച്ചെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സാമ്പത്തിക കാര്യ സെക്രട്ടറിയുടെ വിശദീകരണം പുറത്തുവരുന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള നോട്ട് പ്രതിസന്ധികള്‍ക്ക് പൂര്‍ണ്ണമായ ശമനം കൈവരാത്ത സാഹചര്യത്തിലാണ് ആവശ്യമുള്ള പണം മാത്രം പിന്‍വലിക്കണമെന്ന സാമ്പത്തിക കാര്യ സെക്രട്ടറിയുടെ അറിയിപ്പും പുറത്തുവരുന്നത്.

നോട്ട് നിരോധന പ്രഖ്യാപനം

നോട്ട് നിരോധന പ്രഖ്യാപനം

രാജ്യത്തേയ്ക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്കും കള്ളനോട്ടുകളുടെ വരവും തടയുന്നതിന് വേണ്ടിയായിരുന്നു ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ എട്ടിന് പ്രഖ്യാപനം പുറത്തിറക്കിയത്.

പുതിയ നോട്ടുകളുടെ വരവ്

പുതിയ നോട്ടുകളുടെ വരവ്

രാജ്യത്ത് 86 ശതമാനത്തോളം വിനിമയത്തിലുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ പുതിയ 500, 2000 രൂപ നോട്ടുകളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര വേഗത്തില്‍ നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയതായി പുറത്തിറക്കിയ നോട്ടുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.

പണം പിന്‍വലിക്കുമ്പോള്‍

ആവശ്യമുള്ള പണം മാത്രം പിന്‍വലിക്കണമെന്നും നിര്‍ദേശിക്കുന്ന സാമ്പത്തികകാര്യ സെക്രട്ടറി കൂടുതലായി പണം പിന്‍വലിക്കുന്നത് മറ്റുള്ളവര്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതിന് ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

അഭ്യൂഹം മാത്രം

അഭ്യൂഹം മാത്രം

നിരോധിച്ച 1000 രൂപ നോട്ടുകള്‍ കൂടുതല്‍ മാറ്റങ്ങളോടെ ജനുവരിയില്‍ ഇന്ത്യയില്‍ തിരിച്ചുവരുമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിലാണ് സാമ്പത്തികകാര്യ സെക്രട്ടറിയുടെ വിശദീകരണം പുറത്തുവരുന്നത്. പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തുവരുന്നുവെന്ന വാദം നേരത്തെ അരുണ്‍ ജെയ്റ്റ്‌ലിയും തള്ളിക്കളഞ്ഞിരുന്നു.

നിലപാട് വ്യക്തം

കേന്ദ്രസര്‍ക്കാരിനോ റിസര്‍വ്വ് ബാങ്കിനോ അത്തരത്തില്‍ 1000 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ നീക്കമില്ലെന്ന് വ്യക്തമാക്കുന്നതാണ് സാമ്പത്തിക കാര്യ സെക്രട്ടറിയുടെ ട്വീറ്റ്. അതിനൊപ്പം എല്ലാം അഭ്യൂഹങ്ങള്‍ക്കും അന്ത്യം കുറിച്ചിട്ടുമുണ്ട്.

English summary
The government has no plans to introduce 1,000-rupee notes - abolished last year - but is focussing on ramping up production of 500-rupee and other lower denomination notes, Economic Affairs Secretary Shaktikanta Das tweeted today, scotching rumours that currency printing presses had started printing a new version of the Rs. 1,000 note.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X