ഡിസ്കൗണ്ടില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അധികമായി വാറ്റ് നല്‍കേണ്ടെന്ന് ഉത്തരവ്...
ചണ്ഡീഗഢില്‍ നിന്നുള്ള ഉപഭോക്താവിന്റെ ഹര്‍ജി പരിഗണിച്ച ശേഷമാണ് കമ്മീഷന്റെ ഉത്തരവ്.
ദില്ലി: ഡിസ്കൗണ്ടില്‍ വില്‍ക്കുന്ന ഉല്‍പ്പനങ്ങളുടെ നിരക്കിന് പുറമേ ഉപഭോക്താവില്‍ നിന്നും വാറ്റ് ഈടാക്കാന്‍ പാടില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. 40 ശതമാനം വരെ ഡിസ്കൗണ്ടില്‍ വില്‍ക്കുന്ന ഉല്‍പ്പനങ്ങളുടെ വിലയ്ക്ക് പുറമേ വാറ്റും ഈടാക്കുന്നത് കുറ്റകരമാണെന്നും കമ്മീഷന് വ്യക്തമാക്കി.
ഡിസ്കൗണ്ട് നല്കുന്ന ഉപഭോഗ വസ്തുക്കളുടെ വിലയില്‍ സെസ്സ് അടക്കം എല്ലാ നികുതിയും ഉള്‍പ്പെടുമെന്ന നിയമപ്രകാരമാണ് കമ്മീഷന്റെ നിര്‍ദേശം. ചണ്ഡീഗഢിലെ വുഡ്ലാന്റ് ഷോപ്പില്‍ നിന്നും ഡിസ്കൗണ്ട് നിരക്കില്‍ ജാക്കറ്റ് വാങ്ങിയ ഉപഭോക്താവിന്റെ കൈയില്‍ നിന്നും വാറ്റ് ഇനത്തില്‍ തുക ഈടാക്കിയിരുന്നു. ഇതിനെതിരെ ഉപഭോക്താവ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയെങ്കിലും തള്ളിപ്പോയി. തുടര്‍ന്നാണ് ദേശീയ കമ്മീഷനില്‍ ഹര്‍ജി നല്‍കിയത്.

ഉപഭോക്താവിന്റെ ഹര്‍ജി സ്വീകരിച്ച കമ്മീഷനാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ഫ്ലാറ്റ് ഡിസ്കൗണ്ട് എന്ന പേരില്‍ പരസ്യം ചെയ്യുകയും, പിന്നീട് എംആര്‍പിയില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ നിരക്ക് നല്‍കേണ്ടി വരുന്നതും അധാര്‍മികമായ വ്യാപാരരീതിയാണെന്നും കമ്മീഷന് കണ്ടെത്തി.
പരാതിക്കാരനില്‍ നിന്നും വാറ്റ് ഇനത്തില്‍ അധികമായി ഈടാക്കിയ തുക തിരിച്ചു നല്കാനുംകമ്മീഷന് ഉത്തരവിട്ടു. ഇതിനുപുറമേ, പരാതിക്കാരന് നഷ്ടപരിഹാരമായി 2000 രൂപയ്ക്കോ 5000 രൂപയ്ക്കോ ഇടയിലുള്ള തുക നല്‍കാനും, കോടതി വ്യവഹാരത്തിന് ചെലവായ തുകയും വുഡ്ലാന്റ് ഫ്രാഞ്ചൈസി നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications