കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അധികമായി വാറ്റ് നല്‍കേണ്ടെന്ന് ഉത്തരവ്...

ചണ്ഡീഗഢില്‍ നിന്നുള്ള ഉപഭോക്താവിന്‍റെ ഹര്‍ജി പരിഗണിച്ച ശേഷമാണ് കമ്മീഷന്‍റെ ഉത്തരവ്.

Google Oneindia Malayalam News

ദില്ലി: ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്ന ഉല്‍പ്പനങ്ങളുടെ നിരക്കിന് പുറമേ ഉപഭോക്താവില്‍ നിന്നും വാറ്റ് ഈടാക്കാന്‍ പാടില്ലെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. 40 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്ന ഉല്‍പ്പനങ്ങളുടെ വിലയ്ക്ക് പുറമേ വാറ്റും ഈടാക്കുന്നത് കുറ്റകരമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഡിസ്‌കൗണ്ട് നല്‍കുന്ന ഉപഭോഗ വസ്തുക്കളുടെ വിലയില്‍ സെസ്സ് അടക്കം എല്ലാ നികുതിയും ഉള്‍പ്പെടുമെന്ന നിയമപ്രകാരമാണ് കമ്മീഷന്റെ നിര്‍ദേശം. ചണ്ഡീഗഢിലെ വുഡ്‌ലാന്റ് ഷോപ്പില്‍ നിന്നും ഡിസ്‌കൗണ്ട് നിരക്കില്‍ ജാക്കറ്റ് വാങ്ങിയ ഉപഭോക്താവിന്റെ കൈയില്‍ നിന്നും വാറ്റ് ഇനത്തില്‍ തുക ഈടാക്കിയിരുന്നു. ഇതിനെതിരെ ഉപഭോക്താവ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയെങ്കിലും തള്ളിപ്പോയി. തുടര്‍ന്നാണ് ദേശീയ കമ്മീഷനില്‍ ഹര്‍ജി നല്‍കിയത്.

vat

ഉപഭോക്താവിന്റെ ഹര്‍ജി സ്വീകരിച്ച കമ്മീഷനാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് എന്ന പേരില്‍ പരസ്യം ചെയ്യുകയും, പിന്നീട് എംആര്‍പിയില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ നിരക്ക് നല്‍കേണ്ടി വരുന്നതും അധാര്‍മികമായ വ്യാപാരരീതിയാണെന്നും കമ്മീഷന്‍ കണ്ടെത്തി.

പരാതിക്കാരനില്‍ നിന്നും വാറ്റ് ഇനത്തില്‍ അധികമായി ഈടാക്കിയ തുക തിരിച്ചു നല്‍കാനുംകമ്മീഷന്‍ ഉത്തരവിട്ടു. ഇതിനുപുറമേ, പരാതിക്കാരന് നഷ്ടപരിഹാരമായി 2000 രൂപയ്‌ക്കോ 5000 രൂപയ്‌ക്കോ ഇടയിലുള്ള തുക നല്‍കാനും, കോടതി വ്യവഹാരത്തിന് ചെലവായ തുകയും വുഡ്‌ലാന്റ് ഫ്രാഞ്ചൈസി നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

English summary
The National Consumer Disputes Redressal Commission has held that shops selling goods at 40% discount cannot charge VAT or any other duty on the discounted price.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X