ഇനി 'നോക്കിയ' ഇല്ല; മൈക്രോസോഫ്റ്റ് മാത്രം
ദില്ലി: മൊബൈല്‍ ഫോണ്‍ എന്നാല്‍ 'നോക്കിയ' എന്നറിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നിതാ 'നോക്കിയ' എന്ന പേര് തന്നെ അപ്രത്യക്ഷമാകാന്‍ പോകുന്നു. 'നോക്കിയ' മൊബൈല്‍ ഫോണുകള്‍ ഇനി അറിയപ്പെടുക 'മൈക്രോസോഫ്റ്റ്' മൊബൈല്‍ എന്ന പേരില്‍ ആയിരിക്കും.
ഏപ്രില്‍ അവസാനത്തോടെ പേര് മാറ്റം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.

മൊബൈല്‍ ഫോണ്‍ വിപണിയിലെ ഭീമന്മാര് ആയിരുന്നു നോക്കിയ. ഒരുകാലത്ത് ലോക വിപണിയുടെ നാല്പത് ശതമാനത്തോളം കയ്യടിക്കിവച്ചിരുന്ന നോക്കിയ, സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് കാലിടറി വീഴുകയായിരുന്നു. സാംസങും ആപ്പിളും സ്മാര്‍ട്ട് ഫോണ്‍ വിപണി കയ്യടക്കിയപ്പോള്‍ നോക്കിയ പിടിച്ചുനില്‍ക്കാനാകാതെ വിഷമിച്ചു.
മൈക്രോസോഫ്റ്റിന്റെ 'നോക്കിയ' ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസത്തോടെ പൂര്‍ണമാകും. പേര്മാറ്റം സംബന്ധിച്ച വിവരം വെളിപ്പെട്ടത് നോക്കിയ കമ്പനി ഫിന്‍ലാന്റിലുള്ള തങ്ങളുടെ ഡീലര്‍മാര്‍ക്കയച്ച കത്ത് പുറത്തായതോടെയാണ്.
720 കോടി അമേരിക്കന്‍ ഡോളറിനാണ് നോക്കിയയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. നോക്കിയ എന്ന ബ്രാന്‍ഡ് നെയിമിന്റെ ഉടമസ്ഥാവകാശവും 10 വര്‍ഷത്തേക്ക് മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications