നോക്കിയയില്‍ കൂട്ട പിരിച്ച് വിടലിന് സാധ്യത?

2013 ആരംഭത്തിലാണ് നോക്കിയയ്ക്ക് നികുതി വെട്ടിപ്പിന് 21,000 കോടി രൂപ പിഴ ഈടാക്കാന്‍ ആദാര നികുതി വകുപ്പ് തീരുമാനിച്ചത്. കമ്പനിയുടെ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ മൈക്രോ സോഫ്ട് നോക്കിയയെ ഏറ്റെടുക്കികയായിരുന്നു.
ഡിസംബര്‍ 13 ന് മുന്‍പ് സര്‍ക്കാരിലേയ്ക്ക് അടയ്ക്കാനുള്ള പിഴ നോക്കിയ അടച്ചില്ലെങ്കില്‍ ചെന്നൈ പ്ളാന്റിനെ മൈക്രോസോഫ്ട് ഒഴിവാക്കും. ഇവിടെ ജോലി ചെയ്യുന്ന 8,000 തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും. പല തൊഴിലാളികളും ഹൗസിംഗ് ലോണ്‍ ഉള്‍പ്പടെയുള്ളവ എടുത്തിട്ടുണ്ട്. ജോലി പോയാല്‍ വായ്പ തിരിച്ചടയ്ക്കുന്നത് മുടങ്ങും
പിഴ ഇനത്തില്‍ 3000 കോടി രൂപ സര്‍ക്കാരിലേയ്ക്ക് അടയ്ക്കാമെന്ന് നോക്കിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ തിരിച്ചടയ്‌ക്കേണ്ട തുക വച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ സംഖ്യയാണെന്നാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications