കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കിയയില്‍ കൂട്ട പിരിച്ച് വിടലിന് സാധ്യത?

  • By Meera Balan
Google Oneindia Malayalam News

Nokia
ചെന്നൈ: നികുതി വെട്ടിപ്പ് നടത്തിയിന് മൊബൈല്‍ കമ്പനിയായ നോക്കിയക്കെതിരെ ആദായ നികുതി വകുപ്പ് വന്‍ പിഴ ചുമത്തിയതോടെ കഷ്ടത്തിലായത് ചെന്നൈയിലെ നോക്കിയ പ്ളാന്റിലെ ജീവനക്കാരാണ്. ആയിരത്തോളം തൊഴിലാഴികള്‍ക്കാണ് ഇവിടെ തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത് .ഇതിനു പുറമെ നോക്കിയയ്ക്ക് കീഴില്‍ പണിയെടുക്കുന്ന 38,000 തൊഴിലാളികള്‍ പിരിച്ച് വിടല്‍ ഭീഷണിയിലാണ്.

2013 ആരംഭത്തിലാണ് നോക്കിയയ്ക്ക് നികുതി വെട്ടിപ്പിന് 21,000 കോടി രൂപ പിഴ ഈടാക്കാന്‍ ആദാര നികുതി വകുപ്പ് തീരുമാനിച്ചത്. കമ്പനിയുടെ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ മൈക്രോ സോഫ്ട് നോക്കിയയെ ഏറ്റെടുക്കികയായിരുന്നു.

ഡിസംബര്‍ 13 ന് മുന്‍പ് സര്‍ക്കാരിലേയ്ക്ക് അടയ്ക്കാനുള്ള പിഴ നോക്കിയ അടച്ചില്ലെങ്കില്‍ ചെന്നൈ പ്ളാന്റിനെ മൈക്രോസോഫ്ട് ഒഴിവാക്കും. ഇവിടെ ജോലി ചെയ്യുന്ന 8,000 തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും. പല തൊഴിലാളികളും ഹൗസിംഗ് ലോണ്‍ ഉള്‍പ്പടെയുള്ളവ എടുത്തിട്ടുണ്ട്. ജോലി പോയാല്‍ വായ്പ തിരിച്ചടയ്ക്കുന്നത് മുടങ്ങും

പിഴ ഇനത്തില്‍ 3000 കോടി രൂപ സര്‍ക്കാരിലേയ്ക്ക് അടയ്ക്കാമെന്ന് നോക്കിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ തിരിച്ചടയ്‌ക്കേണ്ട തുക വച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ സംഖ്യയാണെന്നാണ് അധികൃതര്‍ പറയുന്നത്.

English summary
Nokia tax row, Thousands of jobs on the line in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X