2000ത്തിന് ഒന്നും സംഭവിക്കില്ല: സത്യം വെളിപ്പെടുത്തി ജെയ്റ്റ്ലി, പുതിയ നോട്ടുകള്‍ ഉടന്‍!
കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ വിനിമയം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത്
ദില്ലി: 2000 രൂപ നിരോധിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അരുണ്‍ ജെയ്റ്റ്ലി. 2000 രൂപ നോട്ട് നിരോധിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച സമയം റിസര്‍വ് ബാങ്ക് തീരുമാനിക്കുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാന്‍ റിസര്‍വ് ബാങ്കിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും ജെയ്റ്റ്ലി വ്യക്തമാക്കി. കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ വിനിമയം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം. ഇത്തരത്തിലൊരു തീരുമാനമില്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധന പ്രഖ്യാപനത്തെ തുടര്‍ന്നാണ് അതീവ സുരക്ഷയോടെ റിസര്‍വ് ബാങ്ക് പുതിയ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്.

മൂല്യം കുറഞ്ഞ നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് സെപ്തംബര്‍ മാസത്തില്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വീണ്ടും 2000 രൂപയുടെ നിരോധനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയരുന്നത്. ഗ്യാരണ്ടി ക്ലോസിനൊപ്പം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പും പ്രോമിസ് ക്ലോസും റിസര്‍വ്വ് ബാങ്ക് ലോഗോയും 200 രൂപയുടെ നോട്ടില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നോട്ട് എടിഎമ്മുകളില്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാങ്കുകളില്‍ മാത്രമാകും 200 ന്റെ നോട്ട് ലഭിക്കുക എന്നാണ് സൂചനകള്‍. കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമല്ലെന്ന പരാതിയെത്തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയവും റിസര്‍വ്വ് ബാങ്കും 200 രൂപാ നോട്ടുകള്‍ അച്ചടിക്കുന്നതിന് അനുമതി നല്‍കിയത്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications