കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000ത്തിന് ഒന്നും സംഭവിക്കില്ല: സത്യം വെളിപ്പെടുത്തി ജെയ്റ്റ്ലി, പുതിയ നോട്ടുകള്‍ ഉടന്‍!

കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ വിനിമയം ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത്

Google Oneindia Malayalam News

ദില്ലി: 2000 രൂപ നിരോധിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അരുണ്‍ ജെയ്റ്റ്ലി. 2000 രൂപ നോട്ട് നിരോധിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച സമയം റിസര്‍വ് ബാങ്ക് തീരുമാനിക്കുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാന്‍ റിസര്‍വ് ബാങ്കിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും ജെയ്റ്റ്ലി വ്യക്തമാക്കി. കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ വിനിമയം ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

2000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം. ഇത്തരത്തിലൊരു തീരുമാനമില്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധന പ്രഖ്യാപനത്തെ തുടര്‍ന്നാണ് അതീവ സുരക്ഷയോടെ റിസര്‍വ് ബാങ്ക് പുതിയ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്.

arun-jaitley-

മൂല്യം കുറഞ്ഞ നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് സെപ്തംബര്‍ മാസത്തില്‍ പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വീണ്ടും 2000 രൂപയുടെ നിരോധനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയരുന്നത്. ഗ്യാരണ്ടി ക്ലോസിനൊപ്പം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പും പ്രോമിസ് ക്ലോസും റിസര്‍വ്വ് ബാങ്ക് ലോഗോയും 200 രൂപയുടെ നോട്ടില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ നോട്ട് എടിഎമ്മുകളില്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാങ്കുകളില്‍ മാത്രമാകും 200 ന്റെ നോട്ട് ലഭിക്കുക എന്നാണ് സൂചനകള്‍. കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമല്ലെന്ന പരാതിയെത്തുടര്‍ന്നാണ് ധനകാര്യ മന്ത്രാലയവും റിസര്‍വ്വ് ബാങ്കും 200 രൂപാ നോട്ടുകള്‍ അച്ചടിക്കുന്നതിന് അനുമതി നല്‍കിയത്.

English summary
Finance Minister Arun Jaitley on Wednesday said the government is not considering banning Rs 2,000 notes, and the Reserve Bank will decide on the timing of issuing the new Rs 200 bill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X