കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ 12 അക്ക നമ്പറും ആധാര്‍ അല്ല, നിങ്ങളുടെ ആധാര്‍ നമ്പര്‍ അസാധുവാണോ..? എങ്ങനെ അറിയാം?

  • By Anoopa
Google Oneindia Malayalam News

ആധാര്‍ അല്ലെങ്കില്‍ യുണീക് ഐഡന്റിറ്റി നമ്പര്‍ (യുഐഡി) എന്നത് ഒരു ഇന്ത്യന്‍ പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ രേഖയാണ്. ആധാര്‍ എന്നത് ഇന്ത്യക്കാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുന്നു. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് രാജ്യത്ത് ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ഇതുവരെ യുഐഡിഎഐ 11 കോടിയോളം ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്.

തിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍, വ്യാപാരികള്‍ വിട്ടുനില്‍ക്കുംതിങ്കളാഴ്ച യുഡിഎഫ് ഹര്‍ത്താല്‍, വ്യാപാരികള്‍ വിട്ടുനില്‍ക്കും

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആധാര്‍ സംബന്ധിച്ച പല സംശയങ്ങളും ദുരീകരിക്കാം. എല്ലാ 12 അക്ക നമ്പറും ആധാര്‍ നമ്പര്‍ അല്ലെന്ന് യുഐഡിഎഐ അറിയിച്ചിരുന്നു. നിങ്ങളുടെ ആധാര്‍ നമ്പര്‍ സാധുവാണോ എന്ന് യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അറിയാന്‍ സാധിക്കും. താഴെ പറയുന്നവയാണ് ഘട്ടങ്ങള്‍...

ആദ്യം

ആദ്യം

ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ വെബ്സൈറ്റായ https://uidai.gov.in തുറക്കുക. അതിനു ശേഷം Aadhaar Services എന്ന ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സാധുവാണെങ്കിൽ

സാധുവാണെങ്കിൽ

ആധാർ നമ്പർ സാധുവാണെങ്കിൽ അടുത്ത പേജിൽ നിങ്ങളുടെ ആധാർ സ്റ്റാറ്റസ് കാണിക്കും. ആധാർ ഉടമസ്ഥനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഈ പേജിൽ കാണാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഈ പേജിൽ ഉണ്ടാകും.

 അസാധുവായാല്‍v

അസാധുവായാല്‍v

നിങ്ങളുടെ ആധാര്‍ നമ്പര്‍ അസാധുവായാല്‍ Verify Aadhaar number എന്നുള്ളതിന്റെ അടുത്ത പേജില്‍ ആധാര്‍ നമ്പര്‍ ഇപ്പോള്‍ പ്രാബല്യത്തിലില്ല എന്ന സന്ദേശം കാണാം.

എന്തുകൊണ്ട് ആധാര്‍ നിര്‍ബന്ധമാക്കുന്നു..?

എന്തുകൊണ്ട് ആധാര്‍ നിര്‍ബന്ധമാക്കുന്നു..?

ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. അതുകൊണ്ടു തന്നെ ആധാറില്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാലാണ് ഇന്‍കം ടാക്സ് റിട്ടേണുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത്

പാന്‍ കാര്‍ഡും v

പാന്‍ കാര്‍ഡും v

ചിലര്‍ വ്യാജ വിവരങ്ങള്‍ നല്‍കി എന്ന കണ്ടെത്തലിനെ തുടര്‍ന്ന് 11 ലക്ഷത്തോളം പാന്‍ കാര്‍ഡുകളും കേന്ദ്രസര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ക്ക് ചിലര്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് 11 ലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്.

പാന്‍ കാര്‍ഡ് അസാധുവായോ എന്ന് എങ്ങനെ അറിയാം?

പാന്‍ കാര്‍ഡ് അസാധുവായോ എന്ന് എങ്ങനെ അറിയാം?

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ്ങ് പോര്‍ട്ടലായ www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് തുറക്കുക. തുടര്‍ന്ന് ഹോം പേജിലെ Know your Pan എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന പേജില്‍ ചോദിച്ചിരിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇതേത്തുടര്‍ന്ന് ഒരു ഒടിപി ലഭിക്കും. ഇത് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ പാന്‍ കാര്‍ഡ് ആക്ടീവാണോ എന്നറിയാം.

English summary
Not Every 12-Digit Number Is Aadhaar, Says UIDAI. How To Check If Your Aadhaar Is Valid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X