Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മാസത്തിനുള്ളില്‍ 20% ആദായം.. സ്വര്‍ണത്തേക്കാള്‍ ലാഭം വെള്ളിയോ? ഈ കണക്കുകള്‍ നോക്കൂ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണം സുരക്ഷിതമായ നിക്ഷേപമായി കണ്ട് മുന്‍കാലങ്ങളില്‍ വാങ്ങി സൂക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ വില്‍ക്കുന്നത് വഴി ഇരട്ടിയിലേറെ ലാഭം സ്വന്തമാക്കാം. എന്നാല്‍ സ്വര്‍ണത്തിന്റെ തിളക്കത്തിന് മേല്‍ വിപണിയില്‍ തിളങ്ങുന്നത് വെള്ളിയാണ് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷത്തെ ധന്‍തേരസിന് ശേഷം വെള്ളി വില്‍പന കുത്തനെ ഉയര്‍ന്നു എന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. ഫിസിക്കല്‍ രൂപത്തില്‍ മാത്രമല്ല സ്വര്‍ണത്തിന് സമാനമായി സില്‍വര്‍ ഇടിഎഫുകളിലും ആളുകള്‍ നിക്ഷേപം നടത്തുന്നുണ്ട്. സ്വര്‍ണത്തിന്റെ 10.29 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെള്ളി കഴിഞ്ഞ ആറ് മാസത്തിനിടെ 20.25 ശതമാനം മികച്ച വരുമാനം നല്‍കി എന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ അവകാശപ്പെടുുന്നത്.

SILVER

സില്‍വര്‍ ഇടിഎഫുകള്‍ക്ക് കീഴിലുള്ള മൊത്തം ഫോളിയോകളുടെ എണ്ണം ഏകദേശം 215 ശതമാനം വര്‍ധിച്ച് 2024 ഒക്ടോബറില്‍ 4.47 ലക്ഷത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.42 ലക്ഷമായിരുന്നു എന്ന് ഐസിആര്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ 518.02 കോടിയില്‍ നിന്ന് 2024 ഒക്ടോബറില്‍ നിക്ഷേപം 24 ശതമാനം വര്‍ധിച്ച് 643.10 കോടി രൂപയായിട്ടുമുണ്ട്.

സില്‍വര്‍ ഇടിഎഫുകള്‍ 2023 ഒക്ടോബറിലെ 2844.76 കോടി രൂപയില്‍ നിന്ന് ഈ വര്‍ഷം ഒക്ടോബറില്‍ 12331 കോടി രൂപയിലെത്തുകയും ചെയ്തു. സ്വര്‍ണ ഇടിഎഫുകള്‍ കുറച്ചുകാലമായി വിപണിയിലുണ്ടെങ്കിലും 2022 ല്‍ ആണ് സില്‍വര്‍ ഇടിഎഫുകള്‍ ആരംഭിച്ചത്. സില്‍വര്‍ ഇടിഎഫിലെ 1-മാസം, 3-മാസം, 6-മാസം, 1-വര്‍ഷ കാലയളവിലെ ശരാശരി വരുമാനം യഥാക്രമം 7.57 ശതമാനം, 16.02 ശതമാനം, 20.25 ശതമാനം, 32.49 ശതമാനം എന്നിങ്ങനെയാണ്.

ഗോള്‍ഡ് ഇടിഎഫിലെ 1 മാസം, 3 മാസം, 6 മാസം, 1 വര്‍ഷം കാലയളവില്‍ ലഭിക്കുന്ന ശരാശരി വരുമാനമായ 5.32 ശതമാനം, 14.29 ശതമാനം, 10.29 ശതമാനം, 28.07 ശതമാനം എന്നതില്‍ നിന്ന് വിപരീതമാണിത്. 2023 ഏപ്രിലില്‍ എട്ട് സിലവര്‍ ഇടിഎഫ് ഉണ്ടായിരുന്നത് ഈ വര്‍ഷം ആഗസ്റ്റില്‍ 12 ആയി ഉയര്‍ന്നതായി ഐസിആര്‍എ അനലിറ്റിക്‌സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റ് ഡാറ്റ തലവനുമായ അശ്വിനി കുമാര്‍ പറയുന്നു.

ആഭ്യന്തര പണപ്പെരുപ്പ സമ്മര്‍ദ്ദവും ഭൗമരാഷ്ട്രീയ അസ്ഥിരതയും തുടരുകയാണെങ്കില്‍ വെള്ളിക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാകും. കുറഞ്ഞ സമയത്തിനുള്ളില്‍ നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സില്‍വര്‍ ഇടിഎഫുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നും അശ്വിനി കുമാര്‍ പറഞ്ഞു. സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം ഫിസിക്കല്‍ സില്‍വര്‍ നിക്ഷേപം വെല്ലുവിളിയായതിനാല്‍ നിക്ഷേപകര്‍ ഇടിഎഫാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+