ദീപാവലി, നവരാത്രി ഓഫര്‍: ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഓഫര്‍ മാത്രമല്ല, ജോലിയും നല്‍കും...
ഉത്സവ സീസണ്‍ പ്രമാണിച്ച് ഓഫറുകള്‍ വാരിക്കോരി നല്‍കുകയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനികള്‍. എന്നാല്‍ ഷോപ്പഹോളിക്കുകള്‍ക്കു മാത്രമല്ല, തൊഴിലന്വേഷകര്‍ക്കും മികച്ച അവസരമാണ് ഈ ഉത്സവ കാലത്ത് ഫ്‌ളിപ്കാര്‍ട്ടും ആമസോണും നല്‍കുന്നത്. ഈ ഉത്സവ സീസണില്‍ 1.3 ലക്ഷം താത്കാലിക തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുടെ തൊഴില്‍ രംഗത്തും ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉത്സവകാല മേള പുതിയ കുതിപ്പു നല്‍കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിലധികം ആളുകള്‍ക്ക് ഇത്തവണ ജോലി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെലിവറി, ലോജിസ്റ്റിക് മേഖലയിലാണ് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത്. രാജ്യത്തിന്റെ ജിഡിപി താഴ്ന്നു നില്‍ക്കുന്ന അവസരത്തിലാണ് പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത്.

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകള്‍ വഴി മാത്രം 42,000 താത്കാലിക തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെലിവറി,. ലോജിസ്റ്റിക് മേഖലകളില്‍ 20,000 പുതിയ ജോലിക്കാരെയാണ് ഫ്‌ളിപ്കാര്‍ട്ട് ഉത്സവ സീസണില്‍ നിയമിച്ചത്.












Click it and Unblock the Notifications