പിന്‍വലിച്ചാല്‍ മാത്രമല്ല, ബാലന്‍സ് പരിശോധിച്ചാലും ചാര്‍ജ്!! എച്ച്ഡിഎഫ്സി ശരിയ്ക്കും വലയ്ക്കും
ദില്ലി: പരിധിയില്‍ കവിഞ്ഞ പണമിടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കുന്നതിന് പുറമേ ഉപയോക്താക്കള്‍ക്ക് തിരിച്ചടി നല്കി എച്ച്ഡിഎഫ്സി ബാങ്ക്. ബാലന്‍സ് പരിശോധിക്കുന്നതിനും മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനുമാണ് ബാങ്ക് അധിക ചാര്‍ജ് ഈടാക്കുക. പ്രതിമാസം നാല് സൗജന്യ സേവനങ്ങള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 150 വീതം മാര്‍ച്ച് ഒന്നിന് ഈടാക്കിത്തുടങ്ങിയതിന് പിന്നാലെയാണ്് പുതിയ വിജ്ഞാപനം.
മെട്രോ എടിഎമ്മുകളില്‍ നിന്ന് മൂന്ന് പണമിടപാടുകള്‍ സൗജന്യമായിക്കും. പരിധി കവിഞ്ഞുള്ള ഓരോ സേവനങ്ങള്‍ക്കും 20 രൂപ വീതം ഈടാക്കും. ഇതിന് പുറമേ നോണ്‍ മെട്രോ എടിഎമ്മില്‍ നിന്ന് അഞ്ച് ഇടപാടുകളും സൗജന്യമായി നടത്താം, എന്നാല്‍ നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്ക് ഓരോന്നിനും 8.50 രൂപ വീതം ബാങ്ക് ഈടാക്കും. നോണ്‍ മെട്രോ ബാങ്കുകളില്‍ നിന്നുള്ള അഞ്ച് ഇടപാടുകളില്‍ പണമിടപാടിന് പുറമേ ബാലന്‍സ് പരിശോധിക്കുന്നതും മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതും എടിഎമ്മിന്റെ പിന്‍കോഡ് മാറ്റുന്നതും ഉള്‍പ്പെടും.

പ്രതിമാസം നടക്കുന്ന നിശ്ചിത ഇടപാടിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന് തിങ്കളാഴ്ചയാണ് എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ എന്നീ സ്വകാര്യമേഖലാ ബാങ്കുകള്‍ പ്രഖ്യാപിച്ചത്. നാലിന് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും 150 രൂപയാണ് ലെവിയായി ഈടാക്കുക. ഇത് ശമ്പള അക്കൗണ്ടുകള്‍ക്കും സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ബാധകമായിരിക്കുമെന്ന് ബാങ്കുകള്‍ വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്. ഓരോ അധിക ഇടപാടിനും നല്കുന്ന സര്‍വ്വീസ് ചാര്‍ജിനും ലെവിയ്ക്കും പുറമേയാണിത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications