കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്‍വലിച്ചാല്‍ മാത്രമല്ല, ബാലന്‍സ് പരിശോധിച്ചാലും ചാര്‍ജ്!! എച്ച്ഡിഎഫ്‌സി ശരിയ്ക്കും വലയ്ക്കും

Google Oneindia Malayalam News

ദില്ലി: പരിധിയില്‍ കവിഞ്ഞ പണമിടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കുന്നതിന് പുറമേ ഉപയോക്താക്കള്‍ക്ക് തിരിച്ചടി നല്‍കി എച്ച്ഡിഎഫ്‌സി ബാങ്ക്. ബാലന്‍സ് പരിശോധിക്കുന്നതിനും മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിനുമാണ് ബാങ്ക് അധിക ചാര്‍ജ് ഈടാക്കുക. പ്രതിമാസം നാല് സൗജന്യ സേവനങ്ങള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 150 വീതം മാര്‍ച്ച് ഒന്നിന് ഈടാക്കിത്തുടങ്ങിയതിന് പിന്നാലെയാണ്് പുതിയ വിജ്ഞാപനം.

മെട്രോ എടിഎമ്മുകളില്‍ നിന്ന് മൂന്ന് പണമിടപാടുകള്‍ സൗജന്യമായിക്കും. പരിധി കവിഞ്ഞുള്ള ഓരോ സേവനങ്ങള്‍ക്കും 20 രൂപ വീതം ഈടാക്കും. ഇതിന് പുറമേ നോണ്‍ മെട്രോ എടിഎമ്മില്‍ നിന്ന് അഞ്ച് ഇടപാടുകളും സൗജന്യമായി നടത്താം, എന്നാല്‍ നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്ക് ഓരോന്നിനും 8.50 രൂപ വീതം ബാങ്ക് ഈടാക്കും. നോണ്‍ മെട്രോ ബാങ്കുകളില്‍ നിന്നുള്ള അഞ്ച് ഇടപാടുകളില്‍ പണമിടപാടിന് പുറമേ ബാലന്‍സ് പരിശോധിക്കുന്നതും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കുന്നതും എടിഎമ്മിന്റെ പിന്‍കോഡ് മാറ്റുന്നതും ഉള്‍പ്പെടും.

hdfc-bank5

പ്രതിമാസം നടക്കുന്ന നിശ്ചിത ഇടപാടിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന് തിങ്കളാഴ്ചയാണ് എച്ച്ഡിഎഫ്‌സി, ആക്‌സിസ്, ഐസിഐസിഐ എന്നീ സ്വകാര്യമേഖലാ ബാങ്കുകള്‍ പ്രഖ്യാപിച്ചത്. നാലിന് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും 150 രൂപയാണ് ലെവിയായി ഈടാക്കുക. ഇത് ശമ്പള അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും ബാധകമായിരിക്കുമെന്ന് ബാങ്കുകള്‍ വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്. ഓരോ അധിക ഇടപാടിനും നല്‍കുന്ന സര്‍വ്വീസ് ചാര്‍ജിനും ലെവിയ്ക്കും പുറമേയാണിത്.

English summary
Not just withdrawals, HDFC Bank charges you for checking balance and mini statement tooApart from the levies on withdrawals beyond the free limit, HDFC Bank charges for checking balance and accessing mini-statements at the ATM as well.IndiaToday.in | a charge of Rs 8.50.Apart from the levies on withdrawals beyond the free limit, HDFC Bank charges its customers for non-financial transactions like checking balance and accessing mini-statements as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X