38 വിമാനം, 21 ഹെലികോപ്ടര്‍, 300 കാറുകള്‍! ലോകത്തിലെ ഏറ്റവും സമ്പന്നനായ രാജാവിതാ.. ചാള്‍സും സല്മാനുമല്ല!
രാജഭരണമൊക്കെ അവസാനിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും പല രാജ്യങ്ങളിലും ഇപ്പോഴും രാജകുടുംബങ്ങളും രാജാക്കന്മാരുമെല്ലാം അവശേഷിക്കുന്നുണ്ട്. സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളിലും ബ്രിട്ടനിലും എല്ലാം രാജകുടുംബങ്ങളും രാജാവിന് തുല്യമായ പദവി വഹിക്കുന്നവരും ഉണ്ട്. ബ്രിട്ടീഷ് രാജകുടുംബവും ചാള്‍സ് മൂന്നാമന് രാജാവുമെല്ലാം ഏറെ പ്രശസ്തരമാണ്.
എന്നാല്‍ സമ്പത്തിന്റെ കാര്യത്തില്‍ ഇവരെയെല്ലാം പിന്നിലാക്കിയിരിക്കുന്നത് തായ്ലാന്റിലെ രാജാവാണ്. തായ്ലാന്റിലെ നിലവിലെ രാജാവ് കിംഗ് രാമ എക്സ് എന്നറിയപ്പെടുന്ന മഹാ വജിറലോങ്കോണ്‍ ആണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ രാജാവ്. ബ്രിട്ടന്റെ ചാള്‍സ് മൂന്നാമന് രാജാവ് ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് രാജാക്കന്മാരുടെ പട്ടികയില്‍ പോലും ഇടം നേടിയിട്ടില്ല.

പിതാവ് ഭൂമിബോള്‍ അതുല്യദേജിന്റെ മരണ ശേഷമാണ് വജിറലോങ്കോണ്‍ രാജാവായി അവരോധിക്കപ്പെുന്നത്. ഭൂമിബോള്‍ അതുല്യദേജ് 70 വര്‍ഷമാണ് രാജ്യം ഭരിച്ചത്. ഏതൊരു തായ് രാജാവിന്റെയും ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണമായിരുന്നു അതുല്യദേജിന്റേത്. 2016 ല്‍ ആണ് ഭൂമിബോല്‍ അതുല്യദേജ് അന്തരിച്ചത്. 2011 ല്‍ ഫോര്‍ബ്സ് ലോകത്തെ ഏറ്റവും ധനികനായ ഭരണാധികാരിയായി ഭൂമിബോല്‍ രാജാവിനെ തിരഞ്ഞെടുത്തിരുന്നു.
തന്റെ 66-ാം വയസില്‍ ആണ് വജിറലോങ്കോണ്‍ പകരം ചുമതലയേറ്റെടുക്കുന്നത്. 2019 ല്‍ ഔദ്യോഗികമായി രാജാവായി അവരോധിക്കപ്പെട്ടു. ഭൂമിബോള്‍ രാജാവിന്റെയും സിരികിറ്റ് രാജ്ഞിയുടെയും മകനായി 1952 ലാണ് വജിറലോങ്കോണ്‍ ജനിച്ചത്. തായ്ലന്ഡിലെ പ്രൈമറി സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ അദ്ദേഹം ബ്രിട്ടനിലെയും ഓസ്ട്രേലിയയിലെയും സ്വകാര്യ സ്ഥാപനങ്ങളിലും പഠിച്ചു.
ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയില്‍ നിന്ന് സൈനിക പഠനത്തില്‍ ബിരുദം നേടി. റോയല്‍ തായ് ആര്‍മിയില്‍ കരിയര്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. 1970 കളില്‍ തായ്ലന്ഡിലെ കമ്മ്യൂണിസ്റ്റ് വിമതര്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്തു. നാല് തവണ വിവാഹിതനായ അദ്ദേഹത്തിന് ഏഴ് കുട്ടികളുമുണ്ട്. ഫോക്സ് ബിസിനസില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ലക്ഷം കോടി രൂപയാണ് വജിറലോങ്കോണിന്റെ ആകെ ആസ്തി.
30 ബില്യണ്‍ ഡോളറിനും 45 ബില്യണ്‍ ഡോളറിനും ഇടയിലാണ് അദ്ദേഹത്തിന്റെ ആസ്തി വരുന്നത്. റിയല്‍ എസ്റ്റേറ്റ്, സിമന്റ് കമ്പനികള്‍, ബാങ്കുകള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ ആണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടങ്ങള്‍. പാട്ടത്തിന് നല്കിയ 6,560 ഹെക്ടര്‍ ഭൂമി വജിറലോങ്കോണിന്റെ പ്രോപ്പര്‍ട്ടി ബ്യൂറോയാണ് കൈകാര്യം ചെയ്യുന്നത്. ഈ ഭൂമിയില്‍ 40,000 വാടക കരാറുകളുണ്ട് എന്നാണ് വിവരം.
98 കോടി രൂപ വിലമതിക്കുന്ന 545.67 കാരറ്റ് ഭാരമുള്ള സുവര്‍ണ ജൂബിലി വജ്രം രാജാവിന്റെ കൈവശമുണ്ട്. തായ്ലന്ഡിലെ സിയാം കൊമേഴ്സ്യല്‍ ബാങ്കില്‍ വജിറലോങ്കോണിന് 23% ഓഹരിയുണ്ട്. വ്യവസായ ഗ്രൂപ്പായ സിയാം സിമന്റ് ഗ്രൂപ്പില്‍ 33.3% ഓഹരിയും അദ്ദേഹത്തിനുണ്ട്. 23,51,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന 'ഗ്രാന്‍ഡ് പാലസ്' ആണ് തായ് രാജകുടുംബത്തിന്റെ രാജകൊട്ടാരം.
ലിമോസിനും മെഴ്സിഡസും ഉള്‍പ്പെടെ 300 ഓളം ആഡംബര കാറുകളും അദ്ദേഹത്തിനുണ്ട്. സ്വന്തമായി 38 വിമാനങ്ങളും 21 ഹെലികോപ്റ്ററുകളും ഉണ്ട എന്നാണ് വിവരം. ഈ വിമാനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമായി 500 കോടി രൂപ പ്രതിവര്‍ഷം അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications