റോബിന്‍ ഹുഡ് ആവര്‍ത്തിക്കും; സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി സിഇആര്‍ടി
സുരക്ഷാ വീഴ്ച തടയുന്നതിനാവശ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് സിആര്‍ടി നിര്‍ദേശം
ദില്ലി: എടിഎമ്മുകളും പിഒഎസ് കൗണ്ടറുകളുടേയും സുരക്ഷ വര്‍ധിപ്പിക്കണമെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സി സിഇആര്‍ടി. നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മുകള്‍ക്കും പിഒഎസ് കൗണ്ടറുകള്‍ക്കും നേരെ സൈബര്‍ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അതിനാല്‍ സുരക്ഷാ വീഴ്ച തടയുന്നതിനാവശ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് സിആര്‍ടി നിര്‍ദേശിക്കുന്നത്.
വൈറസ് ആക്രമണം നടക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുമെന്നും അത് തടയാന്‍ ഉന്നത ശേഷിയുള്ള എന്‍ക്രിപ്ഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സിആര്‍ട്ടി ബാങ്ക് ഉപയോക്താക്കള്‍, വ്യാപാരികള്‍, ബാങ്കര്‍മാര്‍ എന്നിവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഡൊമെയ്‌നുകള്‍ക്ക് നേരെയുള്ള ഹാക്കിംഗ്, ഫിഷിംഗ് തുടങ്ങിയ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പോരാടുന്ന നോഡല്‍ ഏജന്‍സിയാണ് സിഇആര്‍ടി.

ജിപിആര്‍എസ് നെറ്റ് വര്‍ക്ക് വഴി സെന്‍ട്രല്‍ ബാങ്കിംഗ് സെര്‍വ്വറുകളിലേയ്ക്ക് ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോ എടിഎമ്മുകളോട് സുരക്ഷ ശക്തമാക്കാന്‍ സിഇആര്‍ടി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ഹാക്ക് ചെയുന്ന ഹാക്കര്‍മാര്‍ ബാങ്കിലെ വിവരങ്ങളും ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നത് തടയുന്നതിന് വേണ്ടിയാണിത്. ഇതിന് പുറമേ ഇലക്ട്രോണിക് മണി മോഷ്ടിക്കുന്നതിനും ഹാക്കര്‍മാര്‍ ഇതുപയോഗിക്കും.
എടിഎം കൗണ്ടറിന് സമീപത്തുനിന്ന് പ്രത്യേക ഇലക്്‌ട്രോണിക് ഉപകരണം വഴി ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ സ്വന്തമാക്കുന്ന ഹാക്കര്‍മാര്‍ക്ക് ഇതുപയോഗിച്ച് തട്ടിപ്പ് നടത്താന്‍ കഴിയുമെന്നും സിഇആര്‍ടി മുന്നറിയിപ്പില്‍ പറയുന്നു. രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷമുള്ള പ്രതിസന്ധി തുടരുന്നതിനിടെയാണ് സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായി സിഇആര്‍ടിയുടെ രംഗപ്രവേശം.












Click it and Unblock the Notifications