കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭയക്കേണ്ട... ശനിയും ഞായറും ബാങ്കുകള്‍ തുറക്കും; പെട്ടെന്ന് ശരിയാക്കാം

പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വാങ്ങുന്നതിന് വേണ്ടി ബാങ്കുകളില്‍ വലിയ തിരക്കണ്ടാകും എന്ന് ഉറപ്പാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: പിന്‍വലിച്ച നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള തിരിക്കായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയേണ്ടിവരും.

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ 10 വ്യാഴാഴ്ചയാണ് ബാങ്കുകള്‍ തുറക്കുന്നത്. അതിന് ശേഷം വെള്ളി. പിന്നെ രണ്ടാം ശനിയും ഞായറും അടക്കം രണ്ട് അവധി ദിനങ്ങള്‍. ജനം പൊട്ടിത്തെറിക്കാന്‍ ഇത് തന്നെ ധാരാളം.

Bank

എന്നാല്‍ ഈ പ്രശ്‌നം മുന്നില്‍ കണ്ട് അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യത്തെ ബാങ്കുകളെല്ലാം തന്നെ പ്രവര്‍ത്തിക്കും. അതായത് നവംബര്‍ 12, 13 തീയ്യതികളിലും പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിക്കും.

പുതിയ രീതി പ്രകാരം രാജ്യത്തെ ബാങ്കുകള്‍ക്ക് രണ്ടാം ശനിയും നാലാം ശനിയും അവധിയാണ്. എന്നാല്‍ പ്രത്യേക സാഹചര്യത്തിലാണ് ഇപ്പോള്‍ രണ്ടാം ശനിയും ഞായറും പ്രവൃത്തി ദിനം ആക്കിയിരിക്കുന്നത്.

പുതിയതായി പുറത്തിറക്കുന്ന 500, 1000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ലഭ്യമാകും എന്നാണ് വിവരം. നവംബര്‍ 10 കൂടി എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അടുത്ത ദിവസം മുതല്‍ എടിഎമ്മുകളിലും പുതിയ നോട്ടുകള്‍ ലഭിക്കും.

English summary
Notes ban: Banks to remain open for public on November 12 Saturday and 13 Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X