കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ പ്രൈമൊക്കെ എന്ത്!! പ്രതിദിനം 1ജിബി ഓഫറുമായി എയര്‍ടെല്‍, തുക കേട്ടാല്‍ ഞെട്ടും

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ടെലികോംല ഓപ്പറേറ്ററായ എയര്‍ടെല്‍ പുതിയ ഓഫറുമായി രംഗത്ത്. റിലയന്‍സ് ജിയോയുടെ പ്രൈം പ്ലാനുകളോട് കിടപിടിക്കുന്ന ഓഫറാണ് എയര്‍ടെല്‍ പുറത്തിറക്കിയ 345 രൂപയുടെ ഓഫര്‍. 28 ദിവസത്തെ കാലാവധിയുള്ള ഓഫറില്‍ പ്രതിദിനം ജിബി ഡാറ്റയും സൗജന്യ എസ്ടിഡി, ലോക്കല്‍ വോയ്‌സ് കോളുകളുമാണ് ലഭിയ്ക്കുക. ഡാറ്റാ പാക്കില്‍ 500 എംബി പകലും ശേഷിക്കുന്ന 500 എംബി രാത്രിയുമാണ് ലഭിക്കുക.

എയര്‍ടെല്‍ നല്‍കിവരുന്ന 145 രൂപയുടെ ഓഫറില്‍ മാറ്റം വരുത്തി അണ്‍ലമിറ്റഡ് എയര്‍ ടു എയര്‍ടെല്‍ ലോക്കല്‍, നാഷണല്‍ കോളുകളും 2ജിബി ഡാറ്റയും 28 ദിവസത്തേയ്ക്ക് ലഭിച്ചു. വോഡഫോണിനും എയര്‍ടെല്ലിനും പിറകെ ഐഡിയയും പുതിയ ഓഫര്‍ പുറത്തിറക്കിയിട്ടുണ്ട്. 28 ദിവസത്തേയ്ക്ക് 14 ജിബി ഡാറ്റയും എല്ലാ നെറ്റ് വര്‍ക്കിലേയ്ക്കും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് ഐഡിയ പുറത്തിറക്കിയ ഓഫറിലുള്ളത്. 348 രൂപയാണ് ഓഫര്‍ പാക്കിന്റെ വില.

airtel

കഴിഞ്ഞ ദിവസം വോഡഫോണും ജിയോയ്ക്ക് വെല്ലുവിളിയുര്‍ത്തിക്കൊണ്ട് പുറത്തിറക്കിയിരുന്നു. 56 ദിവസത്തേയ്ക്ക് 56ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുമാണ് വോഡഫോണ്‍ അവതരിപ്പിച്ച 346 രൂപയുടെ ഓഫറിലുള്ളത്. എന്നാല്‍ ഓഫര്‍ സംബന്ധിച്ച് കമ്പനിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

English summary
Indian telecom giant Bharti Airtel has planned to go up against Jio by offering dirt cheap mobile data plans. The company will offer 1GB of 4G data per day to its subscribers, bundled with unlimited outgoing calls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X