കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎംടിസി പാസിന് ക്യാഷ് ബാക്ക് ഓഫര്‍: ക്യാഷ് ലെസ് യാത്രക്ക് 25 ശതമാനം ഓഫര്‍, സെപ്തംബര്‍ 30വരെ മാത്രം!

Google Oneindia Malayalam News

ബെംഗളൂരു: നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎംടിസി. ബസ് പാസ് ഉപയോഗിച്ച് ബിഎംടിസിയില്‍ യാത്ര ചെയ്യുന്നനവര്‍ക്ക് 25 ശതമാനം ക്യാഷ് ബാക്ക് ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആമസോണ്‍ പേ വഴിയുള്ള 30 രൂപ വരെയുള്ള ഓരോ പണമിടപാടുകള്‍ക്കുമാണ് 25 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ബിഎംടിസി വജ്ര എസി ബസിലെ 147 രൂപയുടെ പ്രതിദിന പാസുകള്‍ക്കും മറ്റ് പാസുകള്‍ക്കും സെപ്തംബര്‍ 3൦വരെയാണ് ഈ ഓഫര്‍ ലഭിക്കുക. എന്നാല്‍ ഒരു ഉപയോക്താവിന് രണ്ട് തവണ എന്ന കണക്കില്‍ മാത്രമാണ് ഓഫര്‍ ലഭിക്കുക. ഓഫര്‍ റീചാര്‍ഡ് ചെയ്ത് മൂന്ന് പ്രവൃത്ത ദിവസങ്ങള്‍ക്കുള്ളില്‍ ആമസോണ്‍ പേ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവും.

bmtcbus-01-14

2018 ജൂണിലാണ് ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സിരീസ് ഡി 5 ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡിജിറ്റല്‍ പാസ് സംവിധാനം ആരംഭിച്ചിരുന്നു. www.nammapass.series-5.com ല്‍ വ്യക്തിവിവരങ്ങള്‍ നല്‍കിയ ശേഷം സെല്‍ഫി അപ് ലോഡ് ചെയ്താല്‍ പേയ്മെന്റ് നടത്താവുന്നതാണ് സംവിധാനം. ഫോണ്‍പേ, ആമസോണ്‍ പേ, പേടിഎം എന്നീ വാലറ്റുകളില്‍ ഏതെങ്കിലും ഉപയോഗിച്ചാണ് പേയ്മെന്റ് നടത്താന്‍ സാധിക്കുക. ബിഎംടിസി നമ്മ പാസ് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി പേടിഎമ്മും ആമസോണ്‍ പേയും പോലുള്ള വാലറ്റ് അടുത്ത കാലത്തായി ആരംഭിച്ചിരുന്നു. സിരീസ് 5 ലാബ് സിഇഒ സരോ ചന്ദ്രഭൂഷണാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിദിനം 50ഓളം ബിഎംടിസി ഉപയോക്താക്കളാണ് ഈ സംവിധാനം ഉപയോഗിച്ച യാത്ര ചെയ്യുന്നത്. പ്രതിമാസ പാസ് ബസ് പാസ് ഡിജിറ്റല്‍ രൂപത്തിലാക്കാനും ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സിരീസ് 5 ലാബ് കൂടിയാലോചന നടത്തുന്നുണ്ട്. കൂടുതല്‍ പേയ്മെന്റ് ഓപ്ഷനുകളുമായി ആയിരിക്കും ഇത് ആരംഭിക്കുക.

English summary
Amazone pay launches offer for BMTC passengers to get 25% cashback for cashless travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X