കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിദിനം രണ്ട് ജിബി; ബിഎസ്എന്‍എല്‍ ഓഫറില്‍ ഞെട്ടിവിറച്ച് ജിയോ!!

Google Oneindia Malayalam News

ദില്ലി: പ്രതിദിനം 2ജിബി ഡാറ്റ വീതം നല്‍കുന്ന ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാന്‍ പ്രാബല്യത്തില്‍ വന്നു. 339 രൂപയുടെ ബിഎസ്എന്‍എല്‍ ഓഫറില്‍ പ്രതിദിനം 2ജിബി ഡാറ്റയ്ക്ക് പുറമേ ബിഎസ്എന്‍എല്ലിലേയ്ക്ക് അണ്‍ലിമിറ്റഡ് കോളിംഗുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28മാണ് ഓഫറിന്റെ കാലാവധി. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് പ്രതിമാസം 25 മിനിറ്റ് സൗജന്യ വോയ്‌സ്‌കോളും ഓഫറില്‍ ഉള്‍പ്പെടുന്നു.

339ന്റെ സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ റീച്ചാര്‍ജ് ചെയ്യുകയോ ഫോണില്‍ നിന്ന് STV COMBO339 എന്ന് 123 ലേയ്ക്ക് മെസേജ് അയയ്ക്കുകയോ ചെയ്യുന്നതോടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 294. 78 രൂപമാത്രമാണ് ചെലവാകുകയെന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്എന്‍എന്നില്‍ നിന്ന് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് പ്രതിമാസം 25 മിനിറ്റ് സൗജന്യ വോയ്‌സ്‌കോളും ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ ലഭിക്കും. ഇതിന് പുറമേ 1099 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറും കമ്പനി നല്‍കിവരുന്നുണ്ട്. ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ച ഹോളി പ്രത്യേത ഓഫറിന്റെ കാലാവധിയും മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

bsnl

ഏപ്രില്‍ ഒന്നുമുതല്‍ ജിയോ പ്രൈം ഓഫറിന് കീഴില്‍ പ്രാബല്യത്തില്‍ വരുന്ന ഓഫറുകളോട് യുദ്ധം പ്രഖ്യാപിക്കുകയാണ് ഈ ഓഫര്‍ പ്രഖ്യാപനം വഴി കമ്പനി നടത്തിയിട്ടുള്ളത്. ഇതിന് പുറമേ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്ക് 190, 490 ടോപ്പ് അപ്പ് റീച്ചാര്‍ജിന് 220, 600 രൂപയ്ക്കുള്ള ടോക് ടൈമും കമ്പനി വാഗ്ദാനം നല്‍കുന്നു. 198 രൂപയുടെ ഡാറ്റ പാക്കില്‍ മൂന്ന് ജിബി 3ജി ഡാറ്റയ്ക്ക് പകരം ഏഴ് ജിബി ഡാറ്റയും 292 രൂപയുടെ പാക്കില്‍ 14 ജിബി ഡാറ്റയും ലഭിയ്ക്കും. 30 ദിവസമാണ് ഈ ഓഫറുകളുടെ കാലാവധി.

English summary
To counter threat from Reliance Jio, state-run telecom firm BSNL launched a new plan that offers 2 GB of 3G data per day and unlimited calling within its network for Rs 339. “The benefits customer will get under the Combo STV (special tariff voucher) of Rs 339 are unlimited calls in BSNL network and unlimited data with fair use policy of 2 GB per day with validity of 28 days,” BSNL said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X