ഇന്ത്യന്‍ റെയില്‍വേയിലും സബ്സിഡി ഉപേക്ഷിക്കാം, നീക്കം അടുത്ത ഓഗസ്റ്റ് മുതല്‍!!
സബ്സിഡി വഴി ഇന്ത്യന്‍ റെയില്‍വേയ്ക്ക് വരുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനാണ് നീക്കം
ദില്ലി: പാചക വാതകത്തിനുള്ള സബ്സിഡി ഉപേക്ഷിക്കുന്ന നീക്കം വിജയകരമായതിന് പിന്നാലെ ഇന്ത്യന്‍ റെയില്‍ വേയും ഈ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നു. ടിക്കറ്റ് നിരക്കിലുള്ള സബ്സിഡി യാത്രക്കാര്‍ക്ക് സ്വമേധയാ ഉപേക്ഷിക്കാനുള്ള സംവിധാനമാണ് റെയില്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് മാസത്തോടെ പദ്ധതി നടപ്പിലാക്കാമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
നിലവില്‍ 50 ശതമാനം, 100 ശതമാനം എന്നീ സ്ലാബുകളില്‍ വരുന്ന സ്ബ്സിഡികളാണ് ഇത്തരത്തില്‍ ഉപേക്ഷിക്കാന്‍ കഴിയുന്നത്. സബ്സിഡികള്‍ നല്‍ക്കുന്നത് വഴി ഇന്ത്യന്‍ റെയില്‍വേയ്ക്ക് 30,000 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. കൗണ്ടര്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സബ്സിഡി ഒഴിവാക്കാനുള്ള അവസരമുണ്ടായിരിക്കും. വലിയതോതില്‍ യാത്രക്കാര്‍ക്ക് സബ്സിഡി അനുവദിക്കുന്നതിലുള്ള സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ റെയില്‍വേ മികച്ച സൗകര്യങ്ങളുമുള്ള ഉയര്‍ന്ന നിരക്ക് ഈടാക്കാവുന്ന രാജധാനി, ശതാബ്ദി, തേജസ് തുടങ്ങിയ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത്.

ദില്ലിയില്‍ നിന്ന് മുംബൈയിലേയക്ക് സര്‍വ്വീസ് നടത്തുന്ന ഗോള്‍ഡന്‍ ടെമ്പിള്‍ എക്സ്പ്രസ് യാത്രക്കാര്‍ 3 എസി ക്ലാസിലെ സബ്സിഡി അനുവദിക്കുന്നത് 2,750 കോടി രൂപയാണ് റെയില്‍വേയ്ക്ക് നഷ്ടമെന്നാണ് കണക്ക്. 2എസി ക്ലാസില്‍ സബ്സിഡി അനുവദിക്കുന്നത് വഴിയാണ് 3,990 രൂപയാണ് റെയില്‍വേയ്ക്ക് നഷ്ടം.












Click it and Unblock the Notifications