Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി എല്ലാം ഫ്രീ! രാജ്യത്ത് സൗജന്യ കോളിംഗുമായി വോഡഫോണ്‍, ഡാറ്റയും ഫ്രീ

വെള്ളിയാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്

മുംബൈ: റിലയന്‍സ് ജിയോയുടെ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ഓഫറുകള്‍ക്ക് തിരിച്ചടി നല്‍കാനുള്ള ടെലികോം കമ്പനികളുടെ ശ്രമം ഫലം കാണുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോണാണ് ഒടുവില്‍ ഓഫറുമായി രംഗത്തെത്തിയിട്ടുള്ളത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ അണ്‍ലിമിറ്റഡ് വോയ്‌സ് കോളാണ് വോഡഫോണിന്റെ ഓഫര്‍. വെള്ളിയാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ ദിവസം എയര്‍ടെല്ലും പ്രീപെയ്ഡ് ഉപയോക്താക്തള്‍ക്ക് വേണ്ടി ഐഡിയയും സൗജന്യ വോയ്‌സ് കോള്‍ ഓഫറുകള്‍ പുറത്തിറക്കിയിരുന്നു. വോയ്‌സ് കോള്‍ ഓഫറിന് പുറമേ ഡാറ്റയും ഓഫറിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 വോഡഫോണ്‍, പ്ലാന്‍ കിടിലനാണ്

വോഡഫോണ്‍, പ്ലാന്‍ കിടിലനാണ്

144-149 രൂപയുടെ പ്ലാനില്‍ രാജ്യത്തെമ്പാടും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളുകളും ഡാറ്റയുമാണ് വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിയ്ക്കുന്നത്. 50 ജിബി ഡാറ്റയാണ് ഓഫറിനൊപ്പം ലഭിയ്ക്കുക. 4ജി ഫോണുള്ളവര്‍ക്ക് 300 ജിബി ഡാറ്റയും ലഭിയ്ക്കും.

അണ്‍ലിമിറ്റഡ് ഓഫര്‍, 4ജിയ്ക്കും

അണ്‍ലിമിറ്റഡ് ഓഫര്‍, 4ജിയ്ക്കും

344- 349 രൂപയുടെ പ്ലാനില്‍ രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ് വര്‍ക്കുകളിലേയ്ക്കും ലാന്‍ഡ് ഫോണുകളിലേയ്ക്കും അണ്‍ലിമിറ്റഡ് എസ്ടിഡി കോളുകളും വിളിയ്ക്കാന്‍ സാധിയ്ക്കും. നാഷണല്‍ റോമിംഗില്‍ അണ്‍ലിമിറ്റഡ് കോളുകളും ഓഫറില്‍ ലഭിയ്ക്കും. 4ജി ഹാന്‍ഡ് സെറ്റുള്ളവവര്‍ക്ക് 1ജിബി ഡാറ്റയാണ് ഈ ഓഫറില്‍ ലഭിയ്ക്കുക.

ഓഫര്‍ കാലാവധി

ഓഫര്‍ കാലാവധി

വോഡഫോണിന്റെ 2ജി, 3ജി, 4ജി ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഓഫറിന്റെ കാലാവധി 28 ദിവസമായിരിക്കും. വോഡഫോണ്‍ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ സന്ദീപ് കടാരിയയാണ് 200 മില്യണ്‍ വരുന്ന പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചത്.

എയര്‍ടെല്ലും ഐഡിയയും

എയര്‍ടെല്ലും ഐഡിയയും

റിലയന്‍സ് ജിയോയുടെ പ്ലാനുകള്‍ വെല്ലുവിളിയായതോടെ എയര്‍ടെല്ലും ഐഡിയയും 4ജി ഹാന്‍ഡ് സെറ്റുള്ള ഉപയോക്താക്കള്‍ക്ക് വിവിധ പ്ലാനുകളിലായി 1ജിബി 4ജി ഡാറ്റയും 2ജി, 3ജി കണക്ഷനുള്ളവര്‍ക്ക് 50 എംബി ഡാറ്റയും നല്‍കിവരുന്നുണ്ട്.

നെറ്റ് വര്‍ക്കുകളില്‍ അണ്‍ലിമിറ്റഡ് ഓഫര്‍

നെറ്റ് വര്‍ക്കുകളില്‍ അണ്‍ലിമിറ്റഡ് ഓഫര്‍

149 രൂപയ്ക്ക് എയര്‍ടെല്ലും 148 രൂപയ്ക്ക് ഐഡിയയും അതാത് നെറ്റ് വര്‍ക്കിനുള്ളില്‍ ഓഫര്‍ നല്‍കിവരുന്നുണ്ട്. ഈ പ്ലാനില്‍ 4ജി ഹാന്‍ഡ് സെറ്റുള്ളവര്‍ക്ക് 300 ജിബി ഡാറ്റയും 2ജി, 3ജി കണക്ഷനുള്ളവര്‍ക്ക് 50 ജിബി ഡാറ്റയുമാണ് ഇരു കമ്പനികളും നല്‍കിവരുന്നത്.

 ജനുവരി മുതല്‍ പോരാട്ടം

ജനുവരി മുതല്‍ പോരാട്ടം

പൊതു മേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലും ജനുവരി മുതല്‍ പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളാണ് കമ്പനി നല്‍കുന്ന വാഗ്ദാനം.

ജിയോയുടെ വിജയം

ജിയോയുടെ വിജയം

സെപ്തംബറില്‍ ഔദ്യോഗിതകമായി പ്രവര്‍ത്തനമാരംഭിച്ച ജിയോ 83 ദിവസത്തിനുള്ളില്‍ 52 മില്യണ്‍ ഉപയോക്താക്കളെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഡിസംബര്‍ 31 ന് വെല്‍ക്കം ഓഫര്‍ അവസാനിക്കാനിരിക്കെ ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാര്‍ച്ച് വരെയുള്ള ജിയോ ഹാപ്പി ന്യൂയര്‍ ഓഫര്‍ പ്രഖ്യാപിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+