എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കാന്‍ ഇനി കാര്‍ഡ് വേണ്ട
മുംബൈ: ഡെബിറ്റ് കാര്‍ഡ് ഇല്ലാതെയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിയ്ക്കാം. ഐസിഐസിഐ ബാങ്കാണ് വികസിത രാജ്യങ്ങളില്‍ നിലവിലുള്ള ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ പ്രവാര്ത്തികമാകുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏത് എടിഎമ്മില്‍ നിന്നും പണം പിന്‍വലിയ്ക്കാം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാതെ തന്നെ പണം പിന്‍വലിയ്ക്കാന്‍ കഴിയുന്ന സംവിധാനത്തിന് മികച്ച സ്വീകാര്യത ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയ്ക്കുന്നത്.
ഐസിഐസി ബാങ്കിന്റെ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഈ സംവിധാനം ഉപയോഗിയ്ക്കാനാകും. പണം അയക്കുന്നവര്‍ക്ക് ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നു മാത്രം. ഐസിഐസിഐ ഉപഭോക്താവിന് സ്മാര്‍ട്ട് ഫോണില്‍ ലഭിയ്ക്കുന്ന കോഡ് ഉപയോഗിച്ചാണ് പണം പിന്‍വലിയ്ക്കാന്‍ കഴിയുക.

രാജ്യത്തെ ഏത് എടിഎമ്മില്‍ നിന്നും ഇത്തരത്തില്‍ പണം പിന്‍വലിയ്ക്കാന്‍ കഴിയും. ഐസിഐസി ബങ്ക് സേവിംഗ് അക്കൗണ്ട് കസ്റ്റമര്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് പണം കൈമാറുന്നത്. പണം അയക്കാന്‍ ആഗ്രഹിയ്ക്കുന്നയാള് സ്വീകരിയ്ക്കുന്ന ആളുടെ പേര്, മൊബൈല്‍ നമ്പര്‍, മേല്‍ വിലാസം എന്നിവ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പണം അയക്കുന്ന ആള്‍ക്ക് 4 ഡിജിറ്റ് കോഡും സ്വീകരിയ്ക്കുന്ന ആള്‍ക്ക് 6 ഡിജിറ്റ് കോഡും ലഭിയ്ക്കും.
വെരിഫിക്കേഷന് കോഡും റെഫറന്‍സ് കോഡും കൃത്യമായി നല്കിയാല് രാജ്യത്തെ ഏത് എടിഎമ്മില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാം. പതിനായിരം രൂപവരെയാണ് ഇത്തരത്തില്‍ പിന്‍വലിയ്ക്കാന്‍ കഴിയുക. മൊബൈല്‍ ഫോണില്‍ ലഭിയ്ക്കുന്ന രഹസ്യ കോഡ് ഉപയോക്താവ് സ്ക്രീനില്‍ ടാപ്പ് ചെയ്യുന്നതുവരെ മറഞ്ഞിരിയ്ക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications