കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയെല്ലാം എടിഎമ്മിൽ: അക്കൗണ്ട് തുറക്കലും ചെക്ക് ക്ലിയറൻസും!!

Google Oneindia Malayalam News

ദില്ലി: എടിഎമ്മിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കാനുള്ള ശ്രമവുമായി എടിഎം സേവന ദാതാക്കളായ എൻസിആർ കോർപ്പറേഷൻ. ബാങ്കിലെത്താതെ എടിഎം കാർഡും ചെക്ക് ക്ലിയറൻസും നടത്താനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ബാങ്കിംഗ് സംവിധാനത്തിന്‍റെ ഭാവി നിർണ്ണയിക്കാന്‍ കഴിവുള്ളതായിരിക്കും ഈ മെഷീനുകൾ.

എസ്എസ് 32, എസ്എസ് 83,എസ്എസ് 22 എന്നിങ്ങനെ മൂന്ന് വിധം എടിഎം മെഷീനുകളാണ് രാജ്യത്ത് പുതിയതായി സ്ഥാപിക്കുക. സാധാരണ എടിഎം മെഷീനുകളുടെ ധർമ്മങ്ങൾ ചെയ്യുന്ന ഇവയില്‍ ചില അധിക സൗകര്യങ്ങൾ കൂടി ഉണ്ടായിരിക്കും. ബാങ്ക് അക്കൗണ്ട് തുറക്കാനും. ചെക്ക് ക്ലിയറൻസ് നടത്താനും കഴിയുന്നതായിരിക്കും ഇത്തരം എടിഎം മെഷീനുകൾ.

ഐഒസി പാചകവാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു;വ്യാഴാഴ്ച ഹർത്താൽഐഒസി പാചകവാതക പ്ലാന്റിനെതിരെ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു;വ്യാഴാഴ്ച ഹർത്താൽ

 atm-1

ഇൻസറ്റന്‍റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള സംവിധാനങ്ങൾ, ഡെബിറ്റ് കാര്‍ഡ്, ഓട്ടോമാറ്റിക് സിഗ്നേച്ചർ സംനവിധാനം, ഫണ്ട് ട്രാൻസ്ഫർ, ബില്‍ പേയ്മെന്‍റ്, മൊബൈൽ ടോപ്പ് അപ്പുകള്‍ തുടങ്ങിയ സേവനങ്ങളും എടിഎം മെഷീനുകള്‍ ഉപയോഗിച്ച് കൗണ്ടറിൽ വച്ച് തന്നെ ചെയ്യാൻ സാധിക്കും. നിലവിലുള്ള എടിഎം മെഷീനുകൾക്ക് പകരമായി എൻസിആർ കോര്‍പ്പറേഷന്‍ മൂന്നിടങ്ങളിലെ സ്വകാര്യ- പൊതുമേഖല എടിഎമ്മുകളിൽ പുതിയ മെഷീന്‍ സ്ഥാപിക്കും.

English summary
Now, your ATMs may open bank accounts, clear cheques
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X