Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 6.8 ലക്ഷം രൂപ തിരിച്ച് കിട്ടിയില്ല!

രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് വന്‍കിട സ്ഥാപനങ്ങള്‍ 6.8 ലക്ഷം രൂപയുടെ വീഴ്ച വരുത്തിയെന്ന് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി.

ദില്ലി; രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് വന്‍കിട സ്ഥാപനങ്ങള്‍ 6.8 ലക്ഷം രൂപയുടെ വീഴ്ച വരുത്തിയെന്ന് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ 70 ശതമാനത്തോളം പണമാണ് വന്‍കിട സ്ഥാപനങ്ങളുടെ കൈയിലുള്ളതെന്ന് പിസി ചെയര്‍മാന്‍ പ്രൊഫ. കെവി തോമസ് പറഞ്ഞു. ഇതില്‍ ഒരു ചെറിയൊരു ഭാഗം മാത്രമാണ് ചെറുകിട വ്യാപാരികളും കര്‍ഷകരും കടമെടുത്തിട്ടുള്ളത്.

ബാങ്കുകളില്‍ നിന്നെടുത്ത പണം തിരിച്ചുപിടിക്കാനുള്ള നടപടികളില്ലെന്നും കോടി കണക്കിന് രൂപ കിട്ടാകടമുള്ളപ്പോള്‍ വന്‍കിടക്കാരുടെ പേര് പോലും വെളിപ്പെടുത്താന്‍ പോലും തയ്യാറല്ലെന്നും കെവി തോമസ് കുറ്റപ്പെടുത്തി. ബാങ്കില്‍ നിന്ന് കടമെടുത്ത് വീഴച വരുത്തിയവരുടെ പേര് വിവരങ്ങള്‍ ലോകസഭയുടെ ബജറ്റ് സമ്മേളനത്തിന് മുമ്പ് വെളിപ്പെടുത്തണമെന്നും കെവി തോമസ് പറഞ്ഞു.

bank

അതേസമയം ബാങ്കില്‍ നിന്ന് കടമെടുത്ത ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെയും പേര് വിവരങ്ങള്‍ പത്രമാധ്യമങ്ങളില്‍ വെളിപ്പെടുത്തുമ്പോള്‍ വന്‍കിട കമ്പനികളോട് മൃതു സമീപനം പാലിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. അഞ്ച് ആഴ്ച നീളുന്ന ലോക് സഭ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി മാര്‍ച്ച് 9ന് ആരംഭിക്കും.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡറക്ടറുമായി ഇക്കാര്യം സംസാരിക്കുന്നതിനായി കൂടികാഴ്ച നടത്തുമെന്നും കെവി തോമസ് പറഞ്ഞു. വന്‍കിട സ്ഥാപനങ്ങള്‍ ബാങ്കില്‍ നിന്ന് കടമെടുത്തത് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും കെവി തോമസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+