സാധാരണക്കാരനും മാസം 1 ലക്ഷം രൂപ വരെ പെൻഷൻ ലഭിക്കും, കേന്ദ്രസർക്കാരിന്റെ നിക്ഷേപ പദ്ധതി
യുവാക്കളുടെയും മധ്യവയസ്കരായ ആളുകളുടെയും ഒരു പ്രധാന പ്രശ്നം റിട്ടയർമെന്റ് കാലത്തെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടുമെന്നുള്ളതാണ്. എന്നാൽ എൻ പി എസ് അഥവാ നാഷണൽ പെൻഷൻ സ്കീം മാസത്തിൽ 1 ലക്ഷം വരെ നിങ്ങൾക്ക് പെൻഷൻ നൽകുന്ന ഒരു പദ്ധതിയാണ്. നിങ്ങളൊരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണോ സ്വകാര്യ മേഖലയിലെ ജീവനക്കാരനാണോ എന്നുള്ളതൊന്നും എൻ പി എസിൽ ചേരുന്നതിന് വിഷയമല്ല.18 നും 70 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് എൻ പി എസിൽ അംഗമാകാം.
സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന, കേന്ദ്ര സർക്കാർ പിന്തുണയുള്ള ഒരു ദീർഘ കാല നിക്ഷേപമാണിത്. എൻ ആർ ഐകൾക്കും വേണമെങ്കിൽ ഈ നിക്ഷേപം തുടങ്ങുന്നതിന് അംഗത്വമെടുക്കാവുന്നതാണ്. 60 വർഷത്തെ കാലയളവിൽ നിങ്ങൾക്ക് പെൻഷൻ ലഭിക്കും. അതല്ലെങ്കിൽ മിനിമം 20 വർഷം മെച്യൂരിറ്റി വരെ പണമടയ്ക്കണം. 9% മുതൽ 12% വരെ ശരാശരി വരുമാനമാണ് ഈ നിക്ഷേപത്തിൽ നിന്ന് ലഭിക്കുക.

1 ലക്ഷം രൂപ നിങ്ങൾക്ക് മാസം പെൻഷനായി ലഭിക്കാനും വഴിയുണ്ട്. ഇതിന് 30 വർഷം കൃത്യമായി നിക്ഷേപം നടത്തണമെന്ന് മാത്രം. 30 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ എൻ പി എസിൽ നിക്ഷേപിച്ചാൽ ഒരു ലക്ഷം രൂപ പ്രതിമാസ പെൻഷൻ ലഭിക്കും. 50% മുതൽ 75% വരെ ഇക്വിറ്റി എക്സ്പോഷർ സ്കീം വാഗ്ദാനം ചെയ്യുന്നുണ്ട്.
നികുതി ആനുകൂല്യങ്ങൾ: പദ്ധതിയിൽ അംഗമായാൽ സെക്ഷൻ 80CCD (1) പ്രകാരം 50,000 രൂപ വരെയും, സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെയും നികുതി ലാഭിക്കാം. നിങ്ങളുടെ റിട്ടയർമെന്റിലെ സാമ്പത്തിക ആവശ്യങ്ങൾക്ക് ഒട്ടും റിസ്ക് എടുക്കാതെ നിക്ഷേപം നടത്താനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ എൻ പി എസ് ഒരു ഓപ്ഷനായി തെരഞ്ഞെടുക്കാവുന്നതാണ്. അതേ സമയം നിക്ഷേപങ്ങൾക്ക് ഒരുങ്ങും മുൻപ് സാമ്പത്തിക വിദഗ്ദരുമായി നിങ്ങളുടെ സാമ്പത്തിക നിലയും ലക്ഷ്യങ്ങളും പങ്കു വച്ച് ഒന്നു കൂടി ഒത്തു നോക്കാം.












Click it and Unblock the Notifications