കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ വരുമാനത്തില്‍ വന്‍ ഇടിവ്

  • By Soorya Chandran
Google Oneindia Malayalam News

വാഷിങ്ടണ്‍: വരുമാനം കുറയുന്നത് ഇന്ത്യക്കാരന്റെ മാത്രം പ്രശ്‌നമല്ല. അതൊരു ആഗോള പ്രതിഭാസം കൂടിയാണ്. അതിന് ഏറ്റവും നല്ല ഉദാഹരണം അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ തന്നെയാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്റിന്റെ വരുമാനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ചെറിയ വ്യത്യാസമൊന്നും അല്ല. ഒറ്റ വര്‍ഷം കൊണ്ട് കുറഞ്ഞത് 127,513 ഡോളര്‍ ആണ്.

Obama

2013 ലെ വരുമാനത്തിന്റെ കണക്ക് പ്രകാരം ആണിത്. ഒബാമ സമര്‍പ്പിച്ച നികുതി വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2012 ല്‍ 608,611 ഡോളര്‍ വരുമാനമുണ്ടായിരുന്നു ഒബാമക്ക്. 2013 ല്‍ അത് 481,098 ഡോളറായി കുറഞ്ഞു. വരുമാനത്തിലെ ഇടിവ് 21 ശതമാനം.

സത്യം പറഞ്ഞാല്‍ ഒബാമയുടെ കാര്യം ശരിക്കും കഷ്ടത്തിലാണ്. 2009 ല്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന വരുമാനം വച്ച് നോക്കുമ്പോള്‍ ഇപ്പോഴത്തേത് തുലോം തുച്ഛമാണ്. കഴിഞ്ഞ വര്‍ഷം സമ്പാദിച്ചതിന്റെ പത്തിരട്ടിയാണ് 2009 ല്‍ ഒബാമ സ്വന്തമാക്കിയിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ 2009 ലെ വരുമാനത്തില്‍ നിന്ന് 90 ശതമാനം ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അന്ന് പ്രസിഡന്റ് ആയി സ്ഥാനമേറ്റ കാലമായിരുന്നല്ലോ. ഒബാമയുടെ പുസ്തകങ്ങള്‍ക്കും വന്‍ ഡിമാന്റ് ആയിരുന്നു. ഏതാണ്ട് 55 ലക്ഷം ഡോളറാണ് പുസ്തകങ്ങളില്‍ നിന്ന് മാത്രം ഒബാമ 2009 ല്‍ നേടിയത്. ഈ പുസ്തക വരുമാനത്തിലെ ഇടിവും ഒബാമയെ 'ബാധിച്ചിട്ടുണ്ട്'.

English summary
Obamas’ income drops 21% from 2012, 90% from 2009
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X