Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തല്ല, ഒഡീഷയാണ് നിക്ഷേപകര്‍ക്കിഷ്ടം

ദില്ലി: ഗുജറാത്തിനെക്കാള്‍ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട സംസ്ഥാനമായി ഒഡീഷ മാറി. 2012-2013 ല്‍ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപകരുടെ വിവരങ്ങള്‍ ആര്‍ ബിഐ പുറത്ത് വിട്ടത് അനുസരിച്ച് ഏറ്റവും കൂടുതല്‍ പുതിയ പദ്ധതികള്‍ക്കായി നിക്ഷേപകര്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഒഡീഷയാണെന്ന് കണ്ടെത്തി. ഇന്ത്യയിലെ ആകെ നിക്ഷേപത്തിന്റെ 27 ശതമാനം ഒഡീഷയിലാണ്. ഏകദേശം 53,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടന്നു.നിക്ഷേപത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ് ഗുജറാത്ത്.

Rupee

മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് അസൂയാവഹമായ നേട്ടം ഒഡീഷ കൈവരിച്ചത്. ഒഡീഷയുടെ ധാതു സന്പത്തില്‍ തന്നെയാണ് നിക്ഷേപകരുടെ കണ്ണ്. തുറമുഖങ്ങള്‍, ധാതു ഖനനം, എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കാണ് സംസ്ഥാനത്ത് ഏറ്റവും അധികം നിക്ഷേപകരെത്തുന്നതെന്നാണ് വിലയിരുത്തല്‍.

എഴുപത് പദ്ധതികളുമായി രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. ഇവിടെ 21,400 കോടിരൂപയുംട നിക്ഷേപം നടന്നു. മൂന്നാം സ്ഥാനത്തുള്ളതാകട്ടെ പഞ്ചാബും. പഞ്ചാബില്‍ 20,600 കോടി രൂപയുടെ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ നടന്നു.

ഗുജറാത്ത് മുഖ്യമന്ത്രി ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമായി ഉയര്‍ത്തിക്കാട്ടിയിരുന്നത് ഗുജറാത്തിലെ നിക്ഷേപകരുടെ സാന്നിദ്ധ്യം തന്നെയായിരുന്നു. എന്നാല്‍ ഗുജറാത്തിനെക്കാള്‍ മുന്‍തൂക്കം നിക്ഷേപകര്‍ക്കിടയില്‍ ഒഡീഷയ്ക്ക് ലഭിച്ചത് മോഡിയ്ക്ക് തിരിച്ചടിയായി.

ഖനി വ്യവസായങ്ങള്‍ക്കും, തുറമുഖ വ്യവസായങ്ങള്‍ക്കും മറ്റുമായാണ് ഒഡീഷയെത്തേടി നിക്ഷേപകരെത്തുന്നതെങ്കില്‍, പെട്രോളിയം, ലോഹം, തുണി വ്യവസായം എന്നിവയ്ക്കാണ് ഗുജറാത്തില്‍ നിക്ഷേപകര്‍ എത്തിയിരുന്നത്.

2012-13 കാലയളവില്‍ ഇന്ത്യയില്‍ ആകെ നിക്ഷേപം നടത്തിയത് 969 കമ്പനികളാണ്. മുന്‍വര്‍ഷത്തില്‍ ഇതില്‍ 1127 ആയിരുന്നു. കര്‍ണാടകയില്‍ അഴിമതിയും ഭരണപ്രതിസന്ധികളും നിക്ഷേപകരെ പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വലിച്ചു. ആന്ധ്രയില്‍ തെലുങ്കാന പ്രശനം കത്തിപ്പടര്‍ന്നെങ്കിലും നിക്ഷേപത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു. എന്നാല്‍ ഗുജറാത്തിന് അഞ്ചാം സ്ഥാനമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+