കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണ വില വീണ്ടും കുറഞ്ഞു ,45 ഡോളറിലും താഴേയ്ക്ക്

  • By Meera Balan
Google Oneindia Malayalam News

സിംഗപ്പൂര്‍: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ആറ് വര്‍ഷത്തെ ഏറ്റവും താഴ്ചയില്‍. ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില 45 ഡോളറിലും താഴെയാണ് ത്തിയത്. വില കുറഞ്ഞാലും ഉത്പ്പാദനം കുറയ്ക്കില്ലെന്ന് ഒപെക് രാഷ്ട്രങ്ങള്‍ ആവര്‍ത്തിച്ചു. 2009 ന് ശേഷം ഏറ്റവും വലിയ ഇടിവാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ നേരിടുന്നത്.

എണ്ണ ഉത്പ്പാദനത്തില്‍ കുറവ് വരുത്തേണ്ടെന്ന ഒപെക് രാഷ്ട്രങ്ങളുടെ നിലപാടപം യുഎസ് ഷെയില്‍ വോയിലിന്റെ ഉത്പ്പാദനത്തില്‍ വര്‍ധനവ് ഉണ്ടായതുമാണ് എണ്ണ വില കുറയാന്‍ കാരണം. ക്രൂഡ് ഓയിലിന്റെ ഉപഭോക്താക്കളായ അമരിയ്ക്ക ഉത്പ്പാദന രംഗത്തേയ്ക്ക് കടന്ന്ത് ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ ഡിമാന്റ് കുറച്ചിരുന്നു.

Oil Production

ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോഴാണ് ക്രൂഡ് ഓയില്‍ വില 45 ഡോളറിലും താളെ എത്തിയത്. അറുപത് ശതമാനത്തിലും അധികം കുറവിലേയ്ക്കാണ് എണ്ണവില എത്തി നില്‍ക്കുന്നത്. 44 ഡോളറിനോട് അടുക്കുകയാണ് എണ്ണവില. 45.23 ആണ് ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില. യുഎസ് ക്രൂഡ് ഓയിലിന് ബാരലിന് 44.44 ഡോളറാണ് വില. ഏഴ് ആഴ്ചകള്‍ക്കിടയില്‍ 36 ശതമാനത്തോളമാണ് എണ്ണവില താഴ്ന്നത്.

English summary
Oil prices continued their dramatic slump to near-six-year lows on Tuesday, as an oil minister from OPEC (Organization of the Petroleum Exporting Countries) reiterated that the group would not be changing its production strategy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X