Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണവില കുതിച്ചുയര്‍ന്നു; 2008ന് ശേഷം ഇത്രയും വര്‍ധന ആദ്യം, ഇന്ത്യയില്‍ നാളെ അറിയാം...

വാഷിങ്ടണ്‍: ആഗോള വിപണിയില്‍ എണ്ണവില സര്‍വകാല റെക്കോഡിലേക്ക്. ഗ്ലോബല്‍ ഓയില്‍ ബെഞ്ച്മാര്‍ക്കായ ബ്രന്റ് ക്രൂഡിന് ബാരല്‍ എണ്ണയ്ക്ക് 139 ഡോളറിലെത്തി. വന്‍ കുതിപ്പ് നടത്തിയ എണ്ണവില പിന്നീട് അല്‍പ്പം താഴ്ന്നു. ഇപ്പോള്‍ 130 ഡോളറാണ് വില. ലോകത്തെ പ്രധാന എണ്ണ ശക്തിയായ റഷ്യക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് വില കുതിച്ചുയര്‍ന്നത്. റഷ്യയുടെ ബാങ്കുകള്‍ക്കും പ്രധാന വ്യക്തികള്‍ക്കുമെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം ചുമത്തിയിട്ടുണ്ട്. ഇനി റഷ്യയുടെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ഉപരോധം പ്രഖ്യാപിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍.

p

സാധാരക്കാരന്റെ നടുവൊടിക്കുന്ന നിലയിലാണ് എണ്ണവില ഉയരുന്നത്. ഇന്ത്യയില്‍ വില വര്‍ധനവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാത്തത്. ഇന്ന് യുപിയില്‍ അവസാന ഘട്ട പോളിങാണ്. അതുകൊണ്ടുതന്നെ നാളെ വില വര്‍ധിക്കുമെന്നാണ് വാര്‍ത്തകള്‍. 20 രൂപ വരെ വര്‍ധിപ്പിക്കുമെങ്കിലും പ്രതിഷേധം മുന്‍കൂട്ടി കണ്ട് ക്രമേണ വില ഉയര്‍ത്താനാണ് സാധ്യത.

അമേരിക്കയും സഖ്യകക്ഷികളും റഷ്യയുടെ എണ്ണ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഞായറാഴ്ച പറഞ്ഞിരുന്നു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കുമെന്ന് യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി പറയുകയും ചെയ്തു. യുക്രൈന് 1000 കോടി ഡോളര്‍ സഹായം അനുവദിക്കുന്ന ബില്ല് ഈ ആഴ്ച അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കും. റഷ്യയെ ആഗോള തലത്തില്‍ ഒറ്റപ്പെടുത്തിയാല്‍ മാത്രമേ അവര്‍ യുക്രൈന്‍ ആക്രമണം അവസാനിപ്പിക്കൂ എന്നാണ് അമേരിക്കയുടെ നിലപാട്.

ബ്രെന്റ് ക്രൂഡിന് 20 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണ കിട്ടാതാകുന്ന സാഹചര്യമാണ് വരുന്നത് എന്ന നിഗമനമാണുള്ളത്. അമേരിക്കയില്‍ പെട്രോള്‍ വില 11 ശതമാനം ഉയര്‍ന്നു. 2008 ജൂലൈക്ക് ശേഷം ഇത്രയും വര്‍ധന ആദ്യമാണ്. ബ്രിട്ടനില്‍ പെട്രോള്‍ വില 1.50 പൗണ്ട് വര്‍ധിച്ചു. അതേസമയം, പ്രമുഖ ഓയില്‍ കമ്പനിയായ ഷെല്‍, റഷ്യയുടെ എണ്ണ വാങ്ങുന്നത് തുടരുമെന്ന് അറിയിച്ചു. യൂറോപ്പിലേക്ക് എണ്ണ-വാതക വിതരണം നടത്തുന്നത് പ്രധാനമായും റഷ്യയാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ പാത യൂറോപ്പും സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. റഷ്യന്‍ എണ്ണ ലഭിച്ചില്ലെങ്കില്‍ യൂറോപ്പില്‍ വില കുത്തനെ വര്‍ധിക്കും. ഇതാകട്ടെ യൂറോപ്യന്‍ വസ്തുക്കള്‍ക്ക് വില വര്‍ധിക്കാന്‍ ഇടയാക്കും. ലോകത്തിന്റെ മറ്റു ഭാഗങ്ങളെയും ഇത് ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+