Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒല, യൂബര്‍ കാബ് ഡ്രൈവര്‍മാരുടെ തട്ടിപ്പുകള്‍...? അറിഞ്ഞിരിക്കാം... അറിഞ്ഞിരിക്കണം; ഏതാണ് ബെറ്റര്‍?

കൂടുതൽ പണം ഉണ്ടാക്കാൻ ഒല, യൂബർ ടാക്സി ഡ്രൈവർമാർ ചില തട്ടിപ്പുകളൊക്കെ നടത്താറുണ്ട് എന്നാണ് ഒരു മുൻ ഒല ഡ്രൈവർ വ്യക്തമാക്കുന്നത്

രാജ്യത്തെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളാണ് ഓലയും യൂബറും. കൊച്ചിയും തിരുവനന്തപുരം അടക്കം കേരളത്തിലും ഇപ്പോള്‍ ഇത്തരം ടാക്‌സി സേവനങ്ങള്‍ ലഭ്യമാണ്. സ്വകാര്യ ഓട്ടോ/ടാക്‌സി ഡ്രൈവര്‍മാരുടെ തീവട്ടിക്കൊള്ളയില്‍ നിന്ന് സാധാരണ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ഓണ്‍ലൈന്‍ ടാക്‌സികള്‍.

എന്നാല്‍ നിങ്ങള്‍ക്ക് മറ്റൊരു സത്യം അറിയാമോ? അതിലും ചില കളളത്തരങ്ങള്‍ നടക്കുന്നുണ്ട്. അത് കമ്പനി ചെയ്യുന്നതല്ല, ഡ്രൈവര്‍മാര്‍ ചെയ്യുന്നതാണ്.

അത്യാവശ്യമായി ഒരു സ്ഥലത്ത് പോകാന്‍ നിങ്ങള്‍ ടാക്‌സി ബുക്ക് ചെയ്തു എന്ന് വിചാരിക്കുക. എന്നാല്‍ കുറച്ച് നേരത്തിന് ശേഷം ആ റൈഡ് ക്യാന്‍സല്‍ ചെയ്യാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടാല്‍ ഏതാണ്ട് ഉറപ്പിച്ചോളൂ... അതില്‍ ഒരു ചെറിയ കളളത്തരം ഉണ്ട്.

ഒല, യൂബര്‍ ടാക്‌സി സര്‍വ്വീസുകളില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഒരാള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ റെഡിഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്തൊക്കെയാണവ...

ഇന്‍സെന്റീവിന് വേണ്ടി

ഇന്‍സെന്റീവിന് വേണ്ടി

ഒലയും യൂബറും തുടങ്ങിയപ്പോള്‍ മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഡ്രൈവര്‍മാരുണ്ടായി നമ്മുടെ നാട്ടില്‍. കമ്പനിയില്‍ നിന്ന് ഇന്‍സെന്റീവ് ലഭിക്കണമെങ്കില്‍ ഓരോ ദിവസവും കൂടുതല്‍ റൈഡുകള്‍ നടത്തണം. അതുകൊണ്ട് നിങ്ങള്‍ റൈഡിന് വേണ്ടി ശ്രമിക്കുന്ന ആ നിമിഷം തന്നെ ഡ്രൈവര്‍മാര്‍ അത് സ്വീകരിക്കും. പക്ഷേ ട്രിപ്പിന് വന്നോളണം എന്നില്ല,

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍

കൂടുതല്‍ റൈഡുകള്‍ കിട്ടുത എന്നതാണല്ലോ കാര്യം. തിരക്കില്ലാത്ത സമയങ്ങളില്‍ ഒല ഡ്രൈവര്‍മാര്‍ ചെയ്യുന്ന പണി ഇതാണ്. ഏതെങ്കിലും സുഗൃത്തുക്കളുണ്ടെങ്കില്‍ അവരോട് റൈഡ് ബുക്ക് ചെയ്യാന്‍ പറയും. താന്‍ നീങ്ങുന്ന ലൊക്കേഷനും പറഞ്ഞുകൊടുക്കും. ഒരു റൈഡ് ഉറപ്പായില്ലേ(കണക്കിലെങ്കിലും)

വീട്ടില്‍ പോകാന്‍

വീട്ടില്‍ പോകാന്‍

പല ഡ്രൈവര്‍മാരും 24 മണിക്കൂറും വണ്ടിയോടിക്കാനൊന്നും താത്പര്യപ്പെടില്ല. രാത്രി വൈകും മുമ്പേ വീട് പിടിക്കാനും ചില തട്ടിപ്പുകള്‍ നടത്തും. ഇന്‍സെന്റീവ് ഒപ്പിക്കാനുള്ള തട്ടിപ്പ്... ഏതെങ്കിലും സുഹൃത്തുക്കളോട് തന്റെ വീടിന്റെ ഭാഗത്തേക്ക് ഒരു ട്രിപ്പ് ബുക്ക് ചെയ്യാന്‍ പറയും. എന്തായാലും അതുവരെ വണ്ടിയോടിച്ച് പോണം. അപ്പോള്‍ ഇന്‍സെന്റീവ് എങ്കിലും കിട്ടുമല്ലോ.

പറ്റിക്കല്‍

പറ്റിക്കല്‍

ഒല ആകട്ടെ യൂബര്‍ ആകട്ടെ... അതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാറുകള്‍ മുഴുവന്‍ ആ സിസ്റ്റത്തില്‍ തന്നെ വര്‍ക്ക് ചെയ്‌തോളണം എന്നില്ല. സാധാരണഗതിയിലാണെങ്കില്‍ കാറുകള്‍ ലൊക്കേഷന്‍ മാറിക്കൊണ്ടേയിരിക്കേണ്ടതാണ്. എന്നാല്‍ ചിലര്‍ ഒരു പ്രദേശത്ത് തന്നെ ചുറ്റിക്കറങ്ങും. അവരുടെ ട്രിപ്പുകള്‍ പരമാവധി അഞ്ച് മുതല്‍ 10 വരെ കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമായിരിക്കും. ഒരു ദിവസം ഒരുപാട് റൈഡുകള്‍ നടത്താന്‍ ഇതൊരു ഐഡിയയാണ്.

വേറൊരു റൈഡ്

വേറൊരു റൈഡ്

ഒലയില്‍ ഒരു ദിവസം 18 റൈഡുകളെങ്കിലസും നടത്തുന്ന ഡ്രൈവര്‍മാര്‍ക്കാണ് ഇന്‍സെന്റീവ് ലഭിക്കുക. അതുകൊണ്ട് എന്ത് ചെയ്യും എന്നറിയാമോ... ഒരു നിശ്ചിത ദൂരം പോയതിന് ശേഷം ചിലപ്പോള്‍ നിങ്ങളെ ഇറക്കി വിടും എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞാവും ഇത്. വേറെ ഒരു റൈഡ് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ വലിയ സാമ്പത്തിക നഷ്ടം ഒന്നും സംഭവിക്കില്ല, പക്ഷേ അതിനകം ഡ്രൈവര്‍ മറ്റൊരു റൈഡ് ഏറ്റെടുത്തിട്ടുണ്ടാവും.

ഏജന്‍സികള്‍

ഏജന്‍സികള്‍

ഒരുപാട് വണ്ടികളുള്ള ഏജന്‍സികളും ചിലപ്പോള് ഒലയിലോ യൂബറിലോ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവും. അവര്‍ കമ്പനി നല്‍കുന്ന സോഫ്റ്റ് വെയര്‍ തന്നെ അട്ടി മറിച്ച് തട്ടിപ്പുകള്‍ നടത്താറുണ്ടത്രെ.

ഡിമാന്റ് കൂട്ടും

ഡിമാന്റ് കൂട്ടും

ഡിമാന്റ് കൂടുമ്പോള്‍ ചാര്‍ജ്ജും കൂടും. ടാക്‌സി ഡ്രാവര്‍മാര്‍ സംഘം ചേര്‍ന്ന് കുറേ പേരുടെ ഫോണുകള്‍ ഓഫാക്കി വയ്ക്കും. അപ്പോള്‍ ഡിമാന്റ് കുത്തനെ കൂടും, റേറ്റും കൂടും. എങ്ങനെയുണ്ട് തട്ടിപ്പ്.

ദൂരയാത്ര

ദൂരയാത്ര

ഓലയ്ക്ക് ഇപ്പോള്‍ ഔട്ട് സ്‌റ്റേഷന്‍ ട്രിപ്പുകളും ഉണ്ട്. നിങ്ങള്‍ ഔട്ട് സ്‌റ്റേഷന്‍ ട്രിപ്പ് ബുക്ക് ചെയ്തു എന്ന് വിചാരിക്കുക- മൊത്തം ചാര്‍ജ്ജ് 2,5000. ഡ്രാവര്‍ക്ക് കിട്ടുക ഒലയുടെ 800 രൂപ കമ്മീഷന്‍ കുറച്ചുള്ള തുക ആയിരിക്കും. അപ്പോള്‍ ഡ്രൈവര്‍ നിങ്ങളോട് പറയും ഒല ട്രിപ് ക്യാന്‍സര്‍ ചെയ്യൂ.. ഞാന്‍ 2000 രൂപയ്ക്ക് വരാമെന്ന്. ലാഭം ആര്‍ക്കാണ്!!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+