ഒല കേരളത്തിലേക്കും
കൊച്ചി: സ്വകാര്യ വാഹനത്തിനായി തുടങ്ങിയ മൊബൈല്‍ ആപ്പായ ഒല ക്യാബ് കേരളത്തില്‍ സേവനം ആരംഭിച്ചു. കൊച്ചിയിലാണ് ഒലയുടെ സേവനത്തിന് തുടക്കം കുറിച്ചത്. തുടക്കത്തില്‍ 500 ക്യാബുകളാണ് പ്രവര്‍ത്തനമാരംഭിക്കുക തിരുവനന്തപുരത്ത് വൈകാതെ സേവനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ടെക്‌നോളജി പ്ലാറ്റ്‌ഫോമിലൂടെ നഗരത്തിന്റെ ഗതാഗത സൗകര്യം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ഒല ലക്ഷ്യമിടുന്നത്. 2014-15 വര്‍ഷത്തില്‍ 1 ലക്ഷം കാറുകള്‍ നിരത്തില്‍ ഇറക്കാനാണ് ഒല ഉദ്ദേശിക്കുന്നതെന്ന് ഒലയുടെ ഡയരക്ടര്‍ ആനന്ദ് സുബ്രഹ്മണ്യം പറഞ്ഞുഒല ആപ്പ് ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ക്യാബ് ബുക്ക് ചെയ്യാനാകും .കൂടാതെ അതിന്റെ ലൊക്കേഷനും ട്രാക്ക് ചെയ്യാനാകും.

ബുക്കിങ്ങ് പൂര്‍ത്തിയാക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക്‌ഡ്രൈവറുടെ പേരും ഫോണ്‍ നമ്പറും ലഭ്യമാകും. എസ്. എം. എസിലൂടെ ഷെയര്‍ചെയ്യുന്ന ലിങ്കിലൂടെ വാഹനത്തിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനാകുമെന്നതാണ് പ്രത്യേകത.
ലൈസന്‍സ് പരിശോധിച്ച് ഡ്രൈവര്‍മാരെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന സര്‍വീസില്‍ സുരക്ഷയും സുതാര്യതയും വാഗ്ദാനം ചെയ്യുന്നു. ഒറ്റ ടച്ചില്‍ ക്യാബ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ് ഒലയുടെ മൊബൈല്‍ആപ്പ്. ആന്‍ഡ്രോയിഡ്, ഐ ഒ എസ്, വിന്‍ഡോസ് എന്നി ആപ്ലിക്കേഷനുകള്‍ അടങ്ങിയ മൊബൈല്‍ഫോണില്‍ ഈ സേവനം ലഭ്യമാണ്.












Click it and Unblock the Notifications