Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണം പിടിക്കാനല്ല, പറ്റിയ മണ്ടത്തരം മറയ്ക്കാണ് മോദിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ?

കഴിഞ്ഞ വര്‍ഷം റിസര്‍വ്വ് ബാങ്ക് പുറത്ത് വിട്ട മുപ്പതിനായിരം കോടി രൂപയുടെ ആയിരം രൂപ നോട്ടുകള്‍ അവശ്യ സുരക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവയായിരുന്നു

കള്ളപ്പണം പിടിക്കാനും കള്ളനോട്ട് പിടിക്കാനും ആണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ചത് എന്നാണ് പറയുന്നത്. കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞില്ലെങ്കിലും കള്ളനോട്ടിന്റെ കാര്യം പ്രധാനമന്ത്രി പരമാര്‍ശിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഉയരുന്ന സംശയം വേറൊന്നാണ്. കള്ളനോട്ട് പിടിക്കാനോ കള്ളപ്പണം പിടിക്കാനോ അല്ല ഇപ്പോഴത്തെ നോട്ട് നിരോധനം എന്നാണ് ചിലര്‍ പറയുന്നത്. അങ്ങനെ ഒരു ആക്ഷേപം ഉന്നയിക്കാന്‍ കാരണവും ഉണ്ട്.

കഴിഞ്ഞ വര്‍ഷം റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ആയിരം രൂപ നോട്ടുകളില്‍ സുരക്ഷാ പിഴവുകളുണ്ടായിരുന്നു. ഇക്കാര്യം റിസര്‍വ്വ് ബാങ്ക് തന്നെ സമ്മതിച്ചതും ആണ്. ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന ആ സര്‍ക്കാര്‍ വക 'വ്യാജ നോട്ടുകള്‍' തിരിച്ചെടുക്കാനാണ് ഇപ്പോഴത്തെ നീക്കം എന്നാണ് ആക്ഷേപം. ഒന്നും രണ്ടും നോട്ടുകള്‍ ഒന്നും ആയിരുന്നില്ല അത... ഏതാണ്ട് മുപ്പതിനായിരം കോടി രൂപയുടെ നോട്ടുകള്‍!!!

ഗുരുതര പിഴവ്

ഗുരുതര പിഴവ്

ആയിരം രൂപ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്തതില്‍ അതിഗുരതരമായ സുരക്ഷ വീഴ്ചകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ നോട്ടുകള്‍ ജനങ്ങളിലെത്തിയത്.

സെക്യൂരിറ്റി ത്രെഡ്

സെക്യൂരിറ്റി ത്രെഡ്

സെക്യൂരിറ്റി ത്രെഡ് ഇല്ലാത്ത നോട്ടുകളാണ് അന്ന് റിസര്‍വ്വ് ബാങ്ക് അച്ചടിച്ച് വിതരണം ചെയ്തത്. ഇന്ത്യന്‍ നോട്ടുകളില്‍ ഏറ്റവും സുപ്രധാന സുരക്ഷാ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സെക്യൂരിറ്റി ത്രെഡ് അല്ലെങ്കില്‍ സില്‍വര്‍ ത്രെഡ്.

മുപ്പതിനായിരം കോടി

മുപ്പതിനായിരം കോടി

വളരെ കുറച്ച് നോട്ടുകള്‍ ഒന്നും അല്ല ഇങ്ങനെ പിഴവോട് കൂടി വിതരണം ചെയ്തത്. മുപ്പതിനായിരം കോടി രൂപ മൂല്യം വരുന്ന ആയിരം കോടി രൂപ നോട്ടുകള്‍ ആയിരുന്നു.

അധികൃതര്‍ സമ്മതിച്ചു

അധികൃതര്‍ സമ്മതിച്ചു

ഇത്തരം ഒരു പിഴവ് പറ്റിയ കാര്യം റിസര്‍വ്വ് ബാങ്ക് തന്നെ അന്ന് സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്ന് വാര്‍ത്തകളും വന്നിരുന്നു. 5എജി, 3 എപി സീരിയില്‍ പെട്ട നോട്ടുകള്‍ക്കായിരുന്നു പ്രശ്‌നം.

അന്ന് പിന്‍വലിച്ചില്ല

അന്ന് പിന്‍വലിച്ചില്ല

തെറ്റ് സംഭവിച്ചതായി കണ്ടെത്തിയെങ്കിലും ഈ നോട്ടുകള്‍ എന്ന് റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചിരുന്നില്ല. ഈ നോട്ടുകള്‍ക്ക് അവയുടെ മൂല്യം തന്നെ നല്‍കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

അതിന് വേണ്ടിയോ

അതിന് വേണ്ടിയോ

സെക്യൂരിറ്റി ത്രെഡ് ഇല്ലാത്ത ആ നോട്ടുകള്‍ക്ക് സമാനമായും കള്ളനോട്ടുകള്‍ ഇറങ്ങിയിരുന്നു. ഇവ കണ്ടെത്താനും ബുദ്ധിമുട്ടായിരുന്നു. ആ നോട്ടുകള്‍ തിരിച്ച് പിടിക്കാന്‍ വേണ്ടിയാണോ ഇപ്പോഴത്തെ നടപടി എന്നാണ് ചിലര്‍ ഉന്നയിക്കുന്ന സംശയം.

ആയിരം മാത്രം പോരെ

ആയിരം മാത്രം പോരെ

ഈ പ്രശ്‌നം പരിഹരിക്കാനായിരുന്നെങ്കില്‍ ആയിരം രൂപയുടെ നോട്ടുകള്‍ മാത്രം പിന്‍വലിച്ചാല്‍ മതിയായിരുന്നല്ലോ? മുന്നറിയിപ്പില്ലാതെ ഇങ്ങനെ നോട്ട് നിരോധിക്കേണ്ട ആവശ്യവും ഇല്ലല്ലോ...? മോദി അനുകൂലികള്‍ക്കും ചോദ്യങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+