കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ക്യാഷ് ബാക്ക് ഓഫര്‍: അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം, ഉടന്‍ തന്നെ റീചാര്‍ജ് ചെയ്യൂ...

ഒക്ടോബര്‍ 14 മുതല്‍ 16 ന് അര്‍ദ്ധരാത്രി വരെ മാത്രമാണ് ഓഫര്‍ ലഭിക്കുക

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ജിയോയുടെ ദീപാവലി ക്യാഷ് ബാക്ക് ഓഫര്‍ അവസാനിക്കാന്‍ ഒരു ദിവസം മാത്രം. ഉത്സവകാലം പ്രമാണിച്ച് 399 രൂപ റീചാര്‍ജ്ജില്‍ 100 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുന്നതായിരുന്നു റിലയന്‍സ് ജിയോ പ്രഖ്യാപിച്ച ദീപാവലി ഓഫര്‍. ഒക്ടോബര്‍ 14 മുതല്‍ 16 ന് അര്‍ദ്ധരാത്രി വരെ മാത്രമാണ് ഓഫര്‍ ലഭിക്കുക. നിലവില്‍ 399 രൂപയുടെ ഓഫര്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് അത് അവസാനിച്ച ശേഷം ഓഫര്‍ ലഭിക്കുമെന്ന് റിലയന്‍സ് ജിയോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വോഡഫോണില്‍ തകര്‍പ്പന്‍ ദീപാവലി ഓഫര്‍: 90 ജിബി ഡാറ്റയും വോയ്സ് കോളും, ആറ് മാസത്തെ ഓഫര്‍!!വോഡഫോണില്‍ തകര്‍പ്പന്‍ ദീപാവലി ഓഫര്‍: 90 ജിബി ഡാറ്റയും വോയ്സ് കോളും, ആറ് മാസത്തെ ഓഫര്‍!!

ദീപാവലി ഓഫര്‍ പ്രകാരം 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് എട്ട് തവണ 50 രൂപ കൂപ്പണുകളായാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. ഈ ദീപാവലിയില്‍ ധന്‍ ധനാ ഓഫര്‍ എല്ലാ ജിയോ 399 രൂപക്ക് റീചാര്‍ജ് ചെയ്യുന്ന എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ദീപാവലിയോടനുബന്ധിച്ച് മിക്ക ടെലികോം കമ്പനികളും ഓഫറുമായി രംഗത്തുണ്ട്. ജിയോയുടെ കുത്തക പിടിച്ചുകെട്ടാനാണ് എല്ലാവരും പരിശ്രമിക്കുന്നത്. ജിയോയാകട്ടെ, തുടര്‍ച്ചയായി ഓഫറുകള്‍ പ്രഖ്യാപിച്ചു കൊണ്ടേയിരിക്കുന്ന തിരക്കിലാണ്.

 399 രൂപയുടെ ധന്‍ ധനാ ധന്‍

399 രൂപയുടെ ധന്‍ ധനാ ധന്‍

399 രൂപയുടെ ദീപാവലി ധന്‍ ധനാ ഓഫര്‍ ഒക്ടോബര്‍ 12 മുതല്‍ 18 വരെ ചുരുങ്ങിയ ദിവസത്തേക്കു മാത്രമേ ഉള്ളൂ. നിലവിലുള്ള റീചാര്‍ജിന്റെ വലിഡിറ്റി പീരിഡ് കഴിഞ്ഞതിനു ശേഷം മാത്രമാണ് ഓഫര്‍ ആക്ടിവേറ്റ് ആകുക.

ക്യാഷ് ബാക്ക് എങ്ങനെ

ക്യാഷ് ബാക്ക് എങ്ങനെ

8 ഘട്ടങ്ങളായിട്ടാണ് ദീപാവലി ഓഫറില്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. 50 രൂപയുടെ വൗച്ചറുകളായിട്ടായിരിക്കും ഇത് ലഭിക്കുക. ക്യാഷ്ബാക്ക് നവംബര്‍ 15നു ശേഷം മാത്രമേ ക്രെഡിറ്റ് ആയിത്തുടങ്ങൂ എന്നും കമ്പനി വ്യക്തമാക്കുന്നു.

​ റീചാര്‍ജ് എവിടെ നിന്ന്!

​ റീചാര്‍ജ് എവിടെ നിന്ന്!

മൈ ജിയോ ആപ്പ്, ജിയോ.കോം,ജിയോ സ്‌റ്റോര്‍, റിലയന്‍സ് ഡിജിറ്റല്‍, പാര്‍ട്ണര്‍ സ്‌റ്റോര്‍സ്, ജിയോയുടെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയോ മണി, ആമസോണ്‍ പേ, ഫോണ്‍ പേ, മൊബിവിക്ക് എന്നിവയിലൂടെയെല്ലാം റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഈ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

 ട്രാന്‍സ്ഫര്‍ സൗകര്യം

ട്രാന്‍സ്ഫര്‍ സൗകര്യം

ജിയോയുടെ ദീപാവലി ധന്‍ ധനാ ഓഫര്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന പ്രത്യേകതയും ഉണ്ട്. ഒന്നലധികം ജിയോ സിമ്മുകള്‍ ഉള്ളവര്‍ക്ക് ഇതില്‍ നിന്നെല്ലാമുള്ള ക്യാഷ്ബാക്ക് ലഭിക്കുകയും ചെയ്യും.

വോഡഫോണ്‍ ഓഫര്‍

വോഡഫോണ്‍ ഓഫര്‍

ഉത്സവകാലത്ത് റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടിയുമായി വോഡഫോണിന്‍റെ പുതിയ ഓഫര്‍ പ്രഖ്യാപനം. 399 രൂപയുടെ പ്ലാനില്‍ ആറ് മാസത്തേയ്ക്ക് 90 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും ലഭിക്കും. റിലയന്‍സ് ജിയോയുടെ 399 പ്ലാനിനോട് പൊരുതാനാണ് വോഡഫോണ്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ വോഡഫോണിന്‍റെ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. വോഡഫോ​ണ്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന ദീപാവലി സമ്മാനമാണ് ആറ് മാസത്തെ ഡാറ്റ- വോയ്സ് പ്ലാന്‍. എന്നാല്‍ ഓഫര്‍ ദീര്‍ഘകാലത്തേയ്ക്ക് നല്‍കുമോ പരിമിത കാലത്തേയ്ക്ക് മാത്രമായുള്ളതാണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ എയര്‍ടെല്ലും റിലയന്‍സ് ജിയോയും സമാന നിരക്കില്‍ അണ്‍ലിമിറ്റ‍‍ഡ് വോയ്സ് കോളുകളും ഡാറ്റാ പാക്കും നല്‍കിവരുന്നുണ്ട്.

 പ്രതിദിനം ഒരു ജിബി

പ്രതിദിനം ഒരു ജിബി

84 ദിവസത്തേയ്ക്ക് 84 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ഓഫറുമാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. ലോക്കല്‍- എസ്ട്ഡി കോളിംഗ് സൗകര്യമാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. ഇതിന് പുറമേ ജിയോ മൂവീസ്, ജിയോ ടിവി, ജിയോ സിനിമി, ജിയോ മ്യൂസിക്, ജിയോ ഗെയിംസ് എന്നിവയും ഈ ഓഫറില്‍ ലഭിക്കും.

English summary
Reliance Jio's Diwali offer, in which the company is giving full 100% cashback on a recharge of Rs 399 will come to an end tomorrow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X